കാട്ടാനകളെ തുരത്താന്‍ നടപടിയില്ല; ആത്മഹത്യാ ഭീഷണിയുമായി ആര്‍ച്ചിന് മുകളില്‍ കയറി കര്‍ഷകന്‍, വീഡിയോ

കാട്ടാന ശല്യം രൂക്ഷമായതിനെ തുടര്ന്ന് വൈദ്യുതി വകുപ്പിന്റെ ആര്ച്ചില് കയറി ആത്മഹത്യാ ഭീഷണി മുഴക്കി കര്ഷകന്.
 

ഇടുക്കി: കാട്ടാന ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് വൈദ്യുതി വകുപ്പിന്റെ ആര്‍ച്ചില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി കര്‍ഷകന്‍. ഇടുക്കി കരിമണല്‍ സ്വദേശിയായ തോമസ് ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ലോവര്‍ പെരിയാര്‍ പദ്ധതിയുടെ ഭാഗമായ പവര്‍ ഹൗസിന്റെ ആര്‍ച്ചില്‍ കയറി കഴുത്തില്‍ കുരുക്കിട്ടായിരുന്നു ഇയാളുടെ പ്രതിഷേധം. രാവിലെ 8 മണിയോടെയായിരുന്നു സംഭവം. പോലീസും ഫയര്‍ഫോഴ്‌സും എത്തി തോമസിനെ അനുനയിപ്പിച്ച് താഴെയിറക്കി.

നേര്യമംഗലം വനത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമാണ് നേര്യമംഗലം-ഇടുക്കി റോഡിലുള്ള കരിമണല്‍. വനാതിര്‍ത്തിയോട് ചേര്‍ന്നാണ് ഇവിടെ ജനങ്ങള്‍ കൃഷി ചെയ്യുന്നത്. കാട്ടാനയുടെയും മറ്റ് വന്യമൃഗങ്ങളുടെയും ശല്യം ഇവിടെ രൂക്ഷമാണെന്ന് വനം വകുപ്പ് മന്ത്രിക്ക് ഉള്‍പ്പെടെ ജനങ്ങള്‍ പരാതി നല്‍കിയിരുന്നു. ആത്മഹത്യക്ക് ശ്രമിച്ച തോമസ് പല തവണ വനംവകുപ്പിന് പരാതികള്‍ നല്‍കിയിരുന്നതാണ്. എങ്കിലും ആനശല്യം കുറയ്ക്കാന്‍ വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഇയാള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്.

വീഡിയോ കാണാം