കടല്‍ക്കൊലക്കേസ്; ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ നടപടികള്‍ സുപ്രീം കോടതി അവസാനിപ്പിക്കുന്നു

കടല്ക്കൊലക്കേസില് ഇറ്റാലിയന് നാവികര്ക്കെതിരായ നടപടികള് സുപ്രീം കോടതി അവസാനിപ്പിക്കുന്നു.
 

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ നടപടികള്‍ സുപ്രീം കോടതി അവസാനിപ്പിക്കുന്നു. ചൊവ്വാഴ്ച ഇതു സംബന്ധിച്ചുള്ള ഉത്തരവ് പുറപ്പെടുവിക്കും. നാവികരുടെ വെടിയേറ്റ് മരിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനം എടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

നഷ്ടപരിഹാരം എങ്ങനെ വിഭജിക്കണം എന്ന് കേരള സര്‍ക്കാരിന് തീരുമാനിക്കാം. കോടതി തീരുമാനം അനുസരിച്ചുള്ള 10 കോടി രൂപ നഷ്ടപരിഹാരം ഇറ്റലി കൈമാറിയിട്ടുണ്ട്. ബോട്ടിലുണ്ടായിരുന്ന എല്ലാവര്‍ക്കും നഷ്ടപരിഹാരം വേണമെന്ന ആവശ്യത്തെ എതിര്‍ക്കുന്നില്ലെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു.

നാവികര്‍ക്കെതിരെ ഇറ്റലി നടപടിയെടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കേസിന്റെ നടപടികള്‍ അവസാനിപ്പിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്.