ഫെഡറൽ ബാങ്ക് എം.ഡിയായി ശ്യാം ശ്രീനിവാസൻ തുടരും

ഫെഡറൽ ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ ശ്യാം ശ്രീനിവാസന്റെ പുനർ നിയമനത്തിന് റിസർവ് ബാങ്കിന്റെ അനുമതി. 2024 സെപ്റ്റംബർ 22 വരെ മൂന്നു വർഷത്തേക്കാണ് പുനർ നിയമനം. 2021 സെപ്റ്റംബർ 22-ന് കാലാവധി തീരുന്നതിനെ തുടർന്ന് മൂന്നു വർഷത്തേക്ക് കൂടി നിയമനം നൽകാൻ ജൂലായിൽ തന്നെ ബാങ്കിന്റെ ഡയറക്ടർ ബോർഡ് ആർ.ബി.ഐ.യുടെ അനുമതി തേടിയിരുന്നു. ബാങ്കിന്റെ സ്ഥാപകനായ കെ.പി ഹോർമിസ് കഴിഞ്ഞാൽ ഏറ്റവുമധികം കാലം ബാങ്കിൻ്റെ മേധാവിയായ ആളായിരിക്കുകയാണ്.
 


ഫെഡറൽ ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ ശ്യാം ശ്രീനിവാസന്റെ പുനർ നിയമനത്തിന് റിസർവ് ബാങ്കിന്റെ അനുമതി. 2024 സെപ്റ്റംബർ 22 വരെ മൂന്നു വർഷത്തേക്കാണ് പുനർ നിയമനം. 2021 സെപ്റ്റംബർ 22-ന് കാലാവധി തീരുന്നതിനെ തുടർന്ന് മൂന്നു വർഷത്തേക്ക് കൂടി നിയമനം നൽകാൻ ജൂലായിൽ തന്നെ ബാങ്കിന്റെ ഡയറക്ടർ ബോർഡ് ആർ.ബി.ഐ.യുടെ അനുമതി തേടിയിരുന്നു.

ബാങ്കിന്റെ സ്ഥാപകനായ കെ.പി ഹോർമിസ് കഴിഞ്ഞാൽ ഏറ്റവുമധികം കാലം ബാങ്കിൻ്റെ മേധാവിയായ  ആളായിരിക്കുകയാണ്.