എന്നില്‍ ഇല്ലാത്തതും അവരില്‍ ഉള്ളതും ഒന്നാണ്, ഭയം; രാജ്യദ്രോഹക്കേസില്‍ പ്രതികരിച്ച് ഐഷ സുല്‍ത്താന
കവരത്തി: രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തതില്‍ പ്രതികരണവുമായി നടി ഐഷ സുല്‍ത്താന. എന്നില്‍ ഇല്ലാത്തതും അവരില്‍ ഉള്ളതും ഒന്നാണ്, ഭയം എന്ന് ഐഷ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. മീഡിയവണ്‍ ചാനല്‍ നടത്തിയ ചര്‍ച്ചയില്‍ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ ബയോ വെപ്പണ്‍ എന്ന് വിശേഷിപ്പിച്ചതിനെ തുടര്‍ന്നാണ് ഐഷയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
ബിജെപി പ്രവര്ത്തകന് നല്കിയ പരാതിയിലാണ് നടപടി. 124എ, 153ബി എന്നീ വകുപ്പുകളാണ് ചുമത്തിയത്. ചൈന മറ്റു രാജ്യങ്ങള്‍ക്ക് എതിരെ കൊറോണ വൈറസ് എന്ന െൈജെവായുധം പ്രയോഗിച്ചതു പോലെ കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപിന് നേരെ പ്രഫുല്‍ പട്ടേല്‍ എന്ന ബയോവെപ്പണ്‍ ഉപയോഗിച്ചിരിക്കുകയാണെന്നാണ് ഐഷ പറഞ്ഞത്.
ബി.ജെ.പി. ലക്ഷദ്വീപ് പ്രസിഡന്റ് സി. അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കവരത്തി പൊലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്.