സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. കാസര്‍കോട് ജില്ലയില്‍ 6 പേര്‍ക്കും കണ്ണൂര്‍, പാലക്കാട്, എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരില്‍ 5 പേര് ദുബായില്‍ നിന്ന് എത്തിയതാണ്. ആലപ്പുഴ, കൊല്ലം, കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്നു പേര്‍ക്ക് നിസാമുദ്ദീനില്‍ നിന്നും ഒരാള്‍ക്ക് നാഗ്പൂരില്‍ നിന്നും രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം പകര്‍ന്നത്.
ഇതോടെ കേരളത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 306 ആയി ഉയര്‍ന്നു. നിലവില്‍ 254 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 50 പേര് ഇതുവരെ രോഗം ഭേദമായതിനെത്തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയി. ഇന്ന് കേരളത്തില്‍ 8 പേരുടെ പരിശോധനാഫലം നെഗറ്റീവാണ്.
വിവിധ ജില്ലകളിലായി 1,71,355 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,70,621 പേര് വീടുകളിലും 734 പേര് ആശുപത്രികളിലുമാണ് കഴിയുന്നത്. ഇന്ന് 174 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.