അഭിമന്യുവിനെ മുഖ്യ പ്രതി മുഹമ്മദ് ആസൂത്രിതമായി വിളിച്ച് വരുത്തി വകവരുത്തിയതാണെന്ന് റിപ്പോര്‍ട്ട്

മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് എം. അഭിമന്യുവിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് റിപ്പോര്ട്ട്. കൊല്ലപ്പെടുന്നതിന് തലേ ദിവസം മുഖ്യപ്രതിയായ മുഹമ്മദ് അഭിമന്യുവിനെ പല തവണ വിളിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നേരത്തെ അഭിമന്യുവിനെ വിളിച്ചുവരുത്തിയതാണെന്ന ആരോപണവുമായി ബന്ധുക്കള് രംഗത്ത് വന്നിരുന്നു. ഈ ആരോപണത്തെ സാധൂകരിക്കുന്നതാണ് പോലീസിന്റെ കണ്ടെത്തല്.
 

കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ നേതാവ് എം. അഭിമന്യുവിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് റിപ്പോര്‍ട്ട്. കൊല്ലപ്പെടുന്നതിന് തലേ ദിവസം മുഖ്യപ്രതിയായ മുഹമ്മദ് അഭിമന്യുവിനെ പല തവണ വിളിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നേരത്തെ അഭിമന്യുവിനെ വിളിച്ചുവരുത്തിയതാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത് വന്നിരുന്നു. ഈ ആരോപണത്തെ സാധൂകരിക്കുന്നതാണ് പോലീസിന്റെ കണ്ടെത്തല്‍.

മുഹമ്മദും അഭിമന്യുവും ക്യാംപസില്‍ വലിയ സുഹൃത്തുക്കളായിരുന്നില്ലെന്ന് സഹപാഠികള്‍ വ്യക്തമാക്കുന്നു. വലിയ സൗഹൃദമില്ലാതിരുന്നിട്ടും മുഹമ്മദ് എന്തിനാണ് അഭിമന്യുവിന്റെ ഫോണിലേക്ക് വിളിച്ചതെന്ന് വ്യക്തമായിട്ടില്ല. കൊലപാതകം ആസൂത്രിതമാണെന്ന് സംശയമുള്ളതായി നേരത്തെ തന്നെ പോലീസ് വ്യക്തമാക്കിയിരുന്നു. കാമ്പസ് ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനായ മുഹമ്മദ് ഇടതുപക്ഷ അനുകൂല പോസ്റ്റുകള്‍ നിരന്തരം ഫെയിസ്ബുക്കിലിട്ടിരുന്നു. ഇത് അഭിമന്യുവുമായി സൗഹൃദം സ്ഥാപിക്കാനാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

മുഹമ്മദിന്റെ സ്വന്തം ഫോണില്‍ നിന്നല്ല കോളുകള്‍ വന്നിരിക്കുന്നത്. ഈ നമ്പറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ നേരത്തെ തന്നെ അഭിമന്യുവിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതായിട്ടാണ് സൂചനകള്‍ വ്യക്തമാക്കുന്നത്. മുഹമ്മദ് മാസങ്ങള്‍ക്കു മുന്‍പേ അഭിമന്യുവുമായി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഇടത് അനുകൂല ഫെയിസ്ബുക്ക് പോസ്റ്റുകളെന്നാണ് പോലീസ് നിഗമനം. കൊലയാളി സംഘത്തിലെ പ്രധാനിയും ഒന്നാം പ്രതിയായ മുഹമ്മദ് ഇപ്പോള്‍ ഒളിവിലാണ്. ഇയാള്‍ വിദേശത്തേക്ക് കടക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.