താമരശേരി ചുരത്തില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ചു; 10 പേര്‍ക്ക് പരിക്ക്

പോലീസ് സംഭവ സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള് ആരംഭിച്ചിട്ടുണ്ട്.
 

കല്‍പ്പറ്റ: താമരശേരി ചുരത്തില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ അപകട കാരണം വ്യക്തമായിട്ടില്ല. ഇന്ന് രാവിലെ മുതല്‍ ചുരത്തില്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടിരിക്കുകയാണ്. പിന്നാലെയാണ് അപകടമുണ്ടായത്. ഇതോടെ ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. പോലീസ് സംഭവ സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

കാലവര്‍ഷം കനത്തതോടെ ചുരത്തിന് ഇരുവശത്തും മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നുണ്ട്. അടിവാരം പോലീസും കല്‍പ്പറ്റ ഫയര്‍ ഫോഴ്‌സും ചുരത്തിലെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അപകടം നടന്ന സ്ഥലത്ത് നിന്ന് കെ.എസ്.ആര്‍.ടി.സി ബസുകള്‍ നീക്കം ചെയ്തിട്ടുണ്ട്.