സാങ്കേതിക തകരാര്‍; ഷാര്‍ജ-കോഴിക്കോട് വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കി

ഷാര്ജ-കോഴിക്കോട് വിമാനം അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കി.
 

തിരുവനന്തപുരം: ഷാര്‍ജ-കോഴിക്കോട് വിമാനം അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരുവനന്തപുരത്ത് ഇറക്കിയത്. ഹൈഡ്രോളിക് ഓയില്‍ ചോര്‍ന്നതിനെ തുടര്‍ന്നാണ് മുന്‍കരുതലിന്റെ ഭാഗമായി വിമാനം ലാന്‍ഡ് ചെയ്തത്.

104 യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ 112 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കി. ഒരു മണിയോടെയാണ് വിമാനം തിരുവനന്തപുരത്ത് ഇറക്കിയത്. സാങ്കേതിക സംവിധാനങ്ങളും വിദഗ്ദ്ധരും കൂടുതല്‍ ലഭ്യമായതിനാലാണ് തിരുവനന്തപുരത്തേക്ക് വിമാനം കൊണ്ടുവന്നതെന്നാണ് വിവരം.