ഗോസിപ്പ് കോളങ്ങളില്‍ തിളങ്ങി വീണ്ടും അനുപമയും ബുമ്രയും; പ്രതികരിക്കാതെ താരം
കൊച്ചി: സിനിമാ താരം അനുമപമ പരമേശ്വരനും ഇന്ത്യന്‍ ക്രിക്കറ്റര്‍ ജസ്പ്രീത് ബുമ്രയും വീണ്ടും ഗോസിപ്പ് കോളങ്ങളില്‍ വാര്‍ത്തയാകുന്നു. തെലുങ്കു സിനിമയുടെ ചിത്രീകരണത്തിനിടെ മാധ്യമങ്ങളെ കണ്ട അനുപമയോട് മാധ്യമ പ്രവര്ത്തകന് ബുമ്രയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചിരുന്നു. എന്നാല്‍ ഇത്തരം ഗോസിപ്പുകളോട് പ്രതികരിക്കാനില്ലെന്നായിരുന്നു അനുപമയുടെ പ്രതികരണം.
ബോക്സോഫീസില്‍ വലിയ വിജയം നേടിയ രാക്ഷസന്റെ തെലുങ്കു റീമേക്കായ രാക്ഷസുഡുവിന്റെ പ്രചാരണ പരിപാടിക്കിടെയായിരുന്നു അനുപമയെ അലോസരപ്പെടുത്തിയ സംഭവം. മാധ്യമങ്ങളുടെ ഇത്തരം അനാവശ്യ ചോദ്യങ്ങളോട് പ്രതികരിക്കാനില്ലെന്ന് അനുപമ പറഞ്ഞു. അനാവശ്യ ഗോസിപ്പുകളാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്ന് നേരത്തെ താരം പറഞ്ഞിരുന്നു.
ബുമ്ര ട്വിറ്ററില്‍ ഫോളോ ചെയ്തിരുന്ന 25 പേരില്‍ ഒരാള്‍ അനുമപമയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം മാധ്യമശ്രദ്ധ നേടുന്നത്. ഇരുവരും പ്രണയത്തിലാണെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ തങ്ങള്‍ തമ്മില്‍ സൗഹൃദം മാത്രമാണെന്ന് അനുപമ വ്യക്തമാക്കി. പിന്നാലെ ബുമ്ര താരത്തെ അണ്‍ഫോളോ ചെയ്തു. ഇതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.