ദീപം തെളിക്കാന്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം; ആള്‍ക്കൂട്ടവുമായി പന്തം കൊളുത്തി ബിജെപി എംഎല്‍എ; വീഡിയോ

ഞായറാഴ്ച രാത്രി ദീപം തെളിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ബിജെപി അണികള് ഏറ്റെടുത്തത് സകല നിയന്ത്രണങ്ങളും ലംഘിച്ചു കൊണ്ട്.
 

ഹൈദരാബാദ്: ഞായറാഴ്ച രാത്രി ദീപം തെളിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം ബിജെപി അണികള്‍ ഏറ്റെടുത്തത് സകല നിയന്ത്രണങ്ങളും ലംഘിച്ചു കൊണ്ട്. ആഹ്വാനം ഏറ്റെടുത്ത് ആള്‍ക്കൂട്ടവുമായാണ് ബിജെപി എംഎല്‍എ ഉള്‍പ്പടെ തെരുവില്‍ ഇറങ്ങിയത്. തെലങ്കാനയിലെ ഏക ബിജെപി എംഎല്‍എയായ രാജാ സിംഗ് ആള്‍ക്കൂട്ടവുമായി തെരുവിലിറങ്ങി പന്തം കൊളുത്തിയായിരുന്നു പ്രകടനം. ചൈന വൈറസ് ഗോ ബാക്ക് എന്ന് വിളിച്ചുകൊണ്ടായിരുന്നു കൊറോണ അന്ധകാരത്തിനെതിരെ ‘പട പൊരുതാന്‍’ എംഎല്‍എ എത്തിയത്. ജനതാ കര്‍ഫ്യൂ ദിനത്തില്‍ പാത്രങ്ങളുമായി കൂട്ടത്തോടെ തെരുവിലിറങ്ങി നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സമാനമായിരുന്നു പലയിടങ്ങളിലും ജനങ്ങളുടെ പ്രതികരണം.

വീഡിയോ കാണാം

BJP MLA.

Posted by Rejimon Kuttappan on Sunday, April 5, 2020