നെഞ്ചുവേദന; ബ്രയന്‍ ലാറയെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മുന്‍ വെസ്റ്റ്ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയന്‍ ലാറയെ നെഞ്ചു വേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Jun 25, 2019, 17:09 IST
മുംബൈ: മുന്‍ വെസ്റ്റ്ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയന്‍ ലാറയെ നെഞ്ചു വേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈ പരേലിലെ ഗ്ലോബല്‍ ആശുപത്രിയിലാണ് ലാറയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ലോകകപ്പ് ക്രിക്കറ്റ് ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാര്‍ക്കു വേണ്ടി ഇന്ത്യയിലെത്തിയതായിരുന്നു ലാറ.
അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് ആശുപത്രി ഉടന്‍ തന്നെ പ്രസ്താവന പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരേലിലെ ഹോട്ടലില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ലാറയെ ആശുപത്രിയിലെത്തിച്ചത്.