മുഖ്യമന്ത്രിയും മന്ത്രിമാരും സഭയിൽ തങ്ങും

കെ.എം മാണിയോടൊപ്പം മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സഭയിൽ തങ്ങും. സുരക്ഷാ ഉപദേശത്തേത്തുടർന്ന് മന്ത്രി കെ.എം മാണി സഭക്കുള്ളിൽ തന്നെ തങ്ങാൻ തീരുമാനിച്ച സാഹചര്യത്തിലാണിത്.
 

 

തിരുവനന്തപുരം: കെ.എം മാണിയോടൊപ്പം മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സഭയിൽ തങ്ങും. സുരക്ഷാ ഉപദേശത്തേത്തുടർന്ന് മന്ത്രി കെ.എം മാണി സഭക്കുള്ളിൽ തന്നെ തങ്ങാൻ തീരുമാനിച്ച സാഹചര്യത്തിലാണിത്.  മാണിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളും നിയമസഭാ മന്ദിരത്തിൽ തങ്ങും. രാവിലെ മാണി സഭയ്ക്കുള്ളിലേക്ക് കടക്കുമ്പോൾ തടയുക എന്ന ലക്ഷ്യത്തോടെ സഭയുടെ നടത്തുളത്തിൽ ചെലവഴിക്കാൻ പ്രതിപക്ഷ അംഗങ്ങൾ തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. യു.ഡി.എഫ് എം.എൽ.എ മാരോട് സഭയിലെത്താൻ നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം എൽ.ഡി.എഫും യുവമോർച്ചയും നിയമസഭാവളപ്പിൽ സമരം തുടങ്ങി. സമരക്കാരെ നിയന്ത്രിക്കാൻ പോലീസ് ബാരിക്കേഡ് തീർത്തു. എൽ.ഡി.എഫ്, യുവമോർച്ച പ്രവർത്തകർ ചെറിയ കൂട്ടങ്ങളായി നിയസഭാ പരിസരത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് എന്നാണറിയുന്നത്. പ്രതിപക്ഷ സമരം തടയാൻ കരുതൽ തടങ്കലിന് സാദ്ധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്.