പി.ജയരാജന്റെ മകനെതിരായ കേസ് സ്വാഭാവികമായ നടപടി: വി.എസ്

കണ്ണൂർ: ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ പി.ജയരാജന്റെ മകനെതിരായ കേസ് സ്വാഭാവിക നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ. ആർ.എസ്.എസ് നേതാവ് മനോജിന്റെ വധത്തിൽ ആർക്കെതിരെ ആരോപണമുണ്ടായാലും അന്വേഷിക്കണം. കൊലപാതകം ആരുടെ നേതൃത്വത്തിൽ നടന്നതായാലും കുറ്റക്കാരെ കണ്ടെത്തണം. കുറ്റക്കാർക്കെതിരേ അന്വേഷണം നടക്കുന്നത് സ്വാഭാവികമാണെന്നും വി.എസ്. പറഞ്ഞു. മനോജിന്റെ മരണം സന്തോഷ വാർത്തയെന്നു ഫേസ്ബുക്കിൽ പോസ്റ്റിടുകയും പിന്നീടു പിൻവലിക്കുകയും ചെയ്ത പി.ജയരാജന്റെ മകൻ ജെയിൻ രാജിനെതിരേ പോലീസ് കേസെടുത്തിരുന്നു. ഐടി ആക്ട് പ്രകാരം കതിരൂർ പോലീസാണ് ജെയിനെതിരേ കേസെടുത്തത്. ആർ.എസ്.എസ്. നേതാവ്
 

കണ്ണൂർ: ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ പി.ജയരാജന്റെ മകനെതിരായ കേസ് സ്വാഭാവിക നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ. ആർ.എസ്.എസ് നേതാവ് മനോജിന്റെ വധത്തിൽ ആർക്കെതിരെ ആരോപണമുണ്ടായാലും അന്വേഷിക്കണം. കൊലപാതകം ആരുടെ നേതൃത്വത്തിൽ നടന്നതായാലും കുറ്റക്കാരെ കണ്ടെത്തണം. കുറ്റക്കാർക്കെതിരേ അന്വേഷണം നടക്കുന്നത് സ്വാഭാവികമാണെന്നും വി.എസ്. പറഞ്ഞു.

മനോജിന്റെ മരണം സന്തോഷ വാർത്തയെന്നു ഫേസ്ബുക്കിൽ പോസ്റ്റിടുകയും പിന്നീടു പിൻവലിക്കുകയും ചെയ്ത പി.ജയരാജന്റെ മകൻ ജെയിൻ രാജിനെതിരേ പോലീസ് കേസെടുത്തിരുന്നു. ഐടി ആക്ട് പ്രകാരം കതിരൂർ പോലീസാണ് ജെയിനെതിരേ കേസെടുത്തത്. ആർ.എസ്.എസ്. നേതാവ് മനോജിന്റെ മരണത്തിന് ശേഷമുള്ള ജെയിന്റെ പോസ്റ്റ് വിവാദമായ സാഹചര്യത്തിലാണ് കേസെടുത്തത്.

നേരത്തെ ടിപി വധക്കേസിലും പാർട്ടി നിലപാടിന് വിരുദ്ധമായാണ് അച്യുതാനന്ദൻ പ്രതികരിച്ചത്. വധവുമായി ബന്ധപ്പെട്ട് പ്രാദേശിക നേതൃത്വം സംശയത്തിന്റെ നിഴലിൽ നിന്നപ്പോഴും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന വി.എസിന്റെ കണിശമായ നിലപാട് പാർട്ടിയെ വെട്ടിലാക്കിയിരുന്നു.