കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പാര്‍ട്ടി ഓഫീസില്‍ ആത്മഹത്യ ചെയ്ത നിലയില്‍

ഗവണ്മെന്റ് പ്രസ്സിലെ ജീവനക്കാരനായിരുന്ന ഇഖ്ബാല്.
 

തിരുവനന്തപുരം: കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ പാര്‍ട്ടി ഓഫീസില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പേയാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഇഖ്ബാലിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കട ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സൂചന. ഇഖ്ബാല്‍ സ്വന്തം കൈപ്പടയിലെഴുതിയ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമെ ആത്മഹത്യ സ്ഥിരീകരിക്കുവെന്ന് പൊലീസ് പറഞ്ഞു. ഗവണ്‍മെന്റ് പ്രസ്സിലെ ജീവനക്കാരനായിരുന്ന ഇഖ്ബാല്‍.