എന്‍ജിനീയറുടെ ദേഹത്ത് കോണ്‍ഗ്രസ് എംഎല്‍എയും സംഘവും ചെളിവെള്ളം ഒഴിച്ചു; വീഡിയോ
മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്‍ജിനീയറുടെ ദേഹത്ത് ചെളിവെള്ളം ഒഴിച്ചു. മുംബൈ ഗോവ ഹൈവേയിലെ കങ്കവാലിക്ക് സമീപം ഒരു പാലത്തില്‍ വെച്ചായിരുന്നു അതിക്രമം. ഒരു സര്‍വീസ് റോഡിന്റെ പണി പൂര്‍ത്തിയാകുന്നത് വൈകുന്നുവെന്ന് ആരോപിച്ചാണ് പ്രകാശ് ഷേദേക്കര് എന്ന എന്‍ജിനീയറുടെ ദേഹത്ത് ബക്കറ്റില്‍ നിറച്ച ചെളി പ്രവര്‍ത്തകര്‍ ഒഴിച്ചത്.
മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി നാരായണ്‍ റാണേയുടെ മകനും കോണ്‍ഗ്രസ് എംഎല്‍എയുമായ നിതീഷ് റാണേയും സംഘവുമാണ് ആക്രമണം നടത്തിയത്. ചെളിയൊഴിച്ച ശേഷം എന്‍ജിനീയറെ പാലത്തില്‍ കെട്ടിയിടുകയും ചെയ്തു. ഇതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. ബിജെപി എംഎല്‍എയായ ആകാശ് വിജയ് വര്‍ഗിയ നഗരസഭാ ഉദ്യോഗസ്ഥരെ ക്രിക്കറ്റ് ബാറ്റിനടിച്ച സംഭവത്തിന് തൊട്ടു പിന്നാലെയാണ് ഇത്.
വീഡിയോ കാണാം