കോവിഡ്-19; വടക്കന്‍ ഇറ്റലിയിലെ പള്ളികളില്‍ വിശുദ്ധ കുര്‍ബാനകള്‍ക്ക് നിരോധനം

നേരത്തെ ഫ്രാന്സിസ് മാര്പാപ്പയും വത്തിക്കാന് സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ പൊതുകുര്ബാന ഒഴിവാക്കിയിരുന്നു. പകരം ലൈവ് സ്ട്രീമിങ്ങിലൂടെയാണ് കുര്ബാനയും മറ്റ് പ്രാര്ത്ഥനാ ചടങ്ങുകളും നടത്തിയത്.
 

റോം: കോവിഡ്-19 (കൊറോണ) വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ വടക്കന്‍ ഇറ്റലിയില്‍ വിശുദ്ധ കുര്‍ബാനകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ഓണ്‍ലൈന്‍ വഴി വഴി കുര്‍ബാന കൊള്ളാനുള്ള സൗകര്യമുണ്ടാവും. എന്നാല്‍ പള്ളികളില്‍ ഒത്തുചേരാന്‍ പാടില്ല. വിവാഹം, ശവസംസ്‌കാരം തുടങ്ങിയ ചടങ്ങുകള്‍ നടത്താന്‍ പാടില്ല. രാജ്യത്ത് അതീവ ഗൗരവകരമായ രീതിയില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്രതിരോധ നീക്കങ്ങള്‍.

നേരത്തെ ഫ്രാന്‍സിസ് മാര്‍പാപ്പയും വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലെ പൊതുകുര്‍ബാന ഒഴിവാക്കിയിരുന്നു. പകരം ലൈവ് സ്ട്രീമിങ്ങിലൂടെയാണ് കുര്‍ബാനയും മറ്റ് പ്രാര്‍ത്ഥനാ ചടങ്ങുകളും നടത്തിയത്. ഒരു കോടിയിലധികം പേരാണ് ഇറ്റലിയില്‍ ഹൗസ് ഐസലോഷനില്‍ കഴിയുന്നത്. 350ലധികം കൊറോണ മരണങ്ങള്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാണ് നിലവില്‍ ശ്രമങ്ങള്‍.