ഡി.കെ.ശിവകുമാറിന്റെ മകള്‍ ഐശ്വര്യ വിവാഹിതയാകുന്നു; വരന്‍ കഫേ കോഫിഡേ സ്ഥാപകന്റെ മകന്‍

കര്ണാടക പ്രദേശ് കോണ്ഗ്രസ് കമ്മിറ്റ് അധ്യക്ഷന് ഡി.കെ.ശിവകുമാറിന്റെ മകള് ഐശ്വര്യ വിവാഹിതയാകുന്നു.
 

ബംഗളൂരു: കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റ് അധ്യക്ഷന്‍ ഡി.കെ.ശിവകുമാറിന്റെ മകള്‍ ഐശ്വര്യ വിവാഹിതയാകുന്നു. കഴിഞ്ഞ വര്‍ഷം അന്തരിച്ച കഫേ കോഫിഡേ സ്ഥാപകന്‍ സിദ്ധാര്‍ത്ഥയുടെ മകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം.കൃഷ്ണയുടെ പേരക്കുട്ടിയുമായ അമര്‍ത്യയാണ് വരന്‍. ഡി.കെ.ശിവകുമാറിന്റെ ഉടമസ്ഥതയിലുള്ള ഗ്ലോബല്‍ അക്കാദമി ഓഫ് എഞ്ചിനീയറിങ്ങിന്റെ ഭരണച്ചുമതല എന്‍ജിനീയറിംഗ് ബിരുദധാരിയായ ഐശ്വര്യ ശിവകുമാറാണ് നിര്‍വഹിക്കുന്നത്.

സിദ്ധാര്‍ത്ഥയുടെ ആത്മഹത്യയെത്തുടര്‍ന്ന് അമ്മ മാളവികയ്‌ക്കൊപ്പം കുടുംബ ബിസിനസ് നോക്കുകയാണ് അമേരിക്കയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയ അമര്‍ത്യ. എസ്.എം.കൃഷ്ണയുമായി ദീര്‍ഘകാല ബന്ധം കാത്തുസൂക്ഷിക്കുന്ന ഡി.കെ.ശിവകുമാര്‍ സിദ്ധാര്‍ത്ഥയുമായും സൗഹൃദത്തിലായിരുന്നു. സിദ്ധാര്‍ത്ഥയുടെ മരണത്തിന് മുന്‍പായി വിവാഹം ഉറപ്പിച്ചിരുന്നുവെന്നാണ് വിവരം.

മരണത്തെ തുടര്‍ന്ന് മാറ്റി വെച്ച വിവാഹം സിദ്ധാര്‍ത്ഥയുടെ ചരമ വാര്‍ഷികത്തിന് പിന്നാലെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഓഗസ്റ്റില്‍ വിവാഹ നിശ്ചയം നടത്തും. കഴിഞ്ഞ ജൂലൈ 31നാണ് സിദ്ധാര്‍ത്ഥ മരിച്ചത്.