പന്തളം സ്വദേശിയെ സൗദിയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
പന്തളം സ്വദേശിയായ പ്രവാസിയെ സൗദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Apr 24, 2020, 18:01 IST
റിയാദ്: പന്തളം സ്വദേശിയായ പ്രവാസിയെ സൗദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പരീത്കുഞ്ഞ് ജസീന് (58) ആണ് മരിച്ചത്. ബത്ഹയിലെ താമസസ്ഥലത്ത് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒറ്റയ്ക്കായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്.
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു ക്ലിനിക്കില്‍ പനിക്ക് ചികിത്സ തേടിയിരുന്നുവെന്നും ഇതിന് ശേഷം മുറിക്ക് പുറത്തിറങ്ങിയിരുന്നില്ലെന്നുമാണ് വിവരം. നാട്ടില്‍ നിന്ന് ഭാര്യ ഫോണില്‍ വിളിച്ചിട്ടും കിട്ടാത്തതിനെത്തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിക്കുകയായിരുന്നു.
ബത്ഹയിലെ മുറിയില്‍ എത്തിയപ്പോള്‍ അടച്ചിട്ട നിലയിലായിരുന്നു. ഇതേത്തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് എത്തി മുറി തുറന്നപ്പോള്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.