കോളേജിന് മുന്നില്‍ 21 കാരി വെടിയേറ്റ് മരിച്ച സംഭവത്തിന്റെ വീഡിയോ പുറത്ത്; വീഡിയോ കാണാം
ഫരീദാബാദില്‍ കോളേജിന് പുറത്ത് യുവതിയെ വെടിവെച്ച് കൊലപ്പെടുത്തിയതിന്റെ വീഡിയോ പുറത്ത്.
Oct 27, 2020, 16:39 IST
ഫരീദാബാദില്‍ കോളേജിന് പുറത്ത് യുവതിയെ വെടിവെച്ച് കൊലപ്പെടുത്തിയതിന്റെ വീഡിയോ പുറത്ത്. തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം എതിര്‍ത്തിനെ തുടര്‍ന്നാണ് യുവതിക്ക് വെടിയേറ്റത്. നികിത തോമര്‍ (21) ആണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ നികിതയെ രണ്ട് യുവാക്കള്‍ കാറില്‍ കയറ്റാന്‍ ശ്രമിച്ചു. എതിര്‍ത്ത നികിതയെ അക്രമികളില്‍ ഒരാള്‍ വെടിവെയ്ക്കുകയായിരുന്നു.
തൗസിഫ് എന്ന യുവാവാണ് കൊല നടത്തിയത്. ഇയാളെയും ഒപ്പമുണ്ടായിരുന്ന റെഹാന് എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തു. തൗസിഫും നികിതയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. 2018ല്‍ തൗസിഫിനെതിരെ നികിതയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് ഇത് ഒത്തുതീര്‍ക്കുകയായിരുന്നു.
വീഡിയോ കാണാം