സ്ത്രീകള്‍ പുരുഷന്‍മാര്‍ക്ക് വഴങ്ങണം, കോണ്ടം കയ്യില്‍ കരുതണം; ബലാല്‍സംഗക്കൊലകള്‍ക്ക് ‘പരിഹാരം’ നിര്‍ദേശിച്ച് സംവിധായകന്‍

ബലാല്സംഗക്കൊലകള് ഇല്ലാതാകണമെങ്കില് സ്ത്രീകള് പുരുഷന്മാരുടെ ലൈംഗികാവശ്യങ്ങള്ക്ക് വഴങ്ങണമെന്ന് സംവിധായകന് ഡാനിയേല് ശ്രാവണ്.
 

ബലാല്‍സംഗക്കൊലകള്‍ ഇല്ലാതാകണമെങ്കില്‍ സ്ത്രീകള്‍ പുരുഷന്‍മാരുടെ ലൈംഗികാവശ്യങ്ങള്‍ക്ക് വഴങ്ങണമെന്ന് സംവിധായകന്‍ ഡാനിയേല്‍ ശ്രാവണ്‍. ഹൈദരാബാദില്‍ 26കാരിയായ വെറ്ററിനറി ഡോക്ടര്‍ ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിലാണ് സംവിധായകന്റെ വിവാദ പരാമര്‍ശം. അക്രമമില്ലാത്ത ബലാല്‍സംഗം നിയമവിധേയമാക്കണമെന്നും ഡാനിയേല്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു. സംവിധായകന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ വന്‍ വിവാദമായി മാറിയിരിക്കുകയാണ്.

ബലാല്‍സംഗത്തെക്കുറിച്ച് 18 വയസിന് മേല്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കണം. പുരുഷന്റെ ലൈംഗികാവശ്യങ്ങള്‍ നിഷേധിക്കരുതെന്ന് പഠിപ്പിക്കണമെന്നാണ് ഡാനിയേല്‍ ഇതിന് നല്‍കുന്ന വിശദീകരണം. എങ്കിലേ ഇത്തരം കാര്യങ്ങള്‍ സംഭവിക്കാതിരിക്കൂ. വീരപ്പനെ കൊല്ലുന്നത് കള്ളക്കടത്ത് ഇല്ലാതാക്കുമെന്നും ലാദനെ കൊല്ലുന്നത് തീവ്രവാദം ഇല്ലാതാക്കുമെന്നും പറയുന്നത് പോലെ വിഡ്ഢിത്തമാണ് നിര്‍ഭയ ആക്ട് ബലാല്‍സംഗക്കൊലകള്‍ ഇല്ലാതാക്കുമെന്ന് പറയുന്നതെന്നും സംവിധായകന്‍ പറയുന്നു.

പെണ്‍കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന് ആവര്‍ത്തിക്കുന്ന ഡാനിയേല്‍ 18 വയസിന് മേല്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ കോണ്ടം കയ്യില്‍ കരുതണമെന്നാണ് നിര്‍ദേശിക്കുന്നത്. സര്‍ക്കാര്‍ ഇതിനായി പദ്ധതി ആവിഷ്‌കരിക്കണമെന്നും ഡാനിയല്‍ പറയുന്നു.

പോസ്റ്റ് വായിക്കാം