തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി 2 വര്‍ഷമാക്കിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണര്‍ ഒപ്പ് വെച്ചു

തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ കാലാവധി രണ്ട് വര്ഷമാക്കി കുറച്ചുകൊണ്ടുള്ള സര്ക്കാര് നടപടിക്ക് ഗവര്ണറുടെ അംഗീകാരം. ഇത് സംബന്ധിച്ച ഓര്ഡിനന്സില് ഗവര്ണര് ഒപ്പ് വെച്ചു. ഓര്ഡിനന്സില് വിശദീകരണം ആവശ്യപ്പെട്ട് ഇന്നലെ സര്ക്കാരിന് ഗവര്ണര് കത്തയച്ചിരുന്നു.
 

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ട് വര്‍ഷമാക്കി കുറച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നടപടിക്ക് ഗവര്‍ണറുടെ അംഗീകാരം. ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പ് വെച്ചു. ഓര്‍ഡിനന്‍സില്‍ വിശദീകരണം ആവശ്യപ്പെട്ട് ഇന്നലെ സര്‍ക്കാരിന് ഗവര്‍ണര്‍ കത്തയച്ചിരുന്നു.

മൂന്ന് വര്‍ഷമാണ് നിലവില്‍ ദേവസ്വം ബോര്‍ഡുകളുടെ കാലാവധി. ഇത് രണ്ടാക്കി കുറയ്ക്കാന്‍ മന്ത്രിസഭയാണ് അംഗീകാരം നല്‍കിയത്. ഇതിന്റെ അടിയന്തര പ്രാധാന്യം വ്യക്തമാക്കണമെന്നായിരുന്നു ഗവര്‍ണറുടെ ആവശ്യം. സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമായതിനാലാണ് ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടത്.

സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതോടെ പ്രയാര്‍ ഗോപാലകൃഷ്ണനും അജയ് തറയിലും അംഗമായ ദേവസ്വം ബോര്‍ഡ് സാങ്കേതികമായി ഇല്ലാതായിരുന്നു. ശബരിമല വിഷയത്തിലെ നിലപാടുകള്‍ മൂലം തന്നെ പുറത്താക്കാനാണ് സര്‍ക്കാര്‍ ഈ നടപടി സ്വീതരിച്ചതെന്നായിരുന്നു പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞത്.