ഹനാനെ അറിയുന്നത് വാര്‍ത്തകളിലൂടെ മാത്രം; വിശദീകരണവുമായി അരുണ്‍ ഗോപി

സോഷ്യല് മീഡിയയില് വൈറലായി മാറിയ ബിരുദ വിദ്യാര്ത്ഥിനി ഹനാനെ അറിയുന്നത് വാര്ത്തകളിലൂടെ മാത്രമാണെന്ന് സംവിധായകന് അരുണ് ഗോപി. സിനിമയില് അവസരം ലഭിക്കാനും അരുണ് ഗോപി ചെയ്യുന്ന അടുത്ത സിനിമ ഹിറ്റാക്കാനും വേണ്ടി നടത്തിയ പബ്ലിസിറ്റി സ്റ്റണ്ട് ആയിരുന്ന ഹനാനന്റെ മീന് വില്പ്പനയെന്ന് ചിലര് നവമാധ്യമങ്ങളില് ആരോപിച്ചിരുന്നു. ഇതിനെ തുടര്ന്നാണ് വിശദീകരണവുമായി അരുണ് ഗോപി രംഗത്ത് വന്നിരിക്കുന്നത്.
 

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ ബിരുദ വിദ്യാര്‍ത്ഥിനി ഹനാനെ അറിയുന്നത് വാര്‍ത്തകളിലൂടെ മാത്രമാണെന്ന് സംവിധായകന്‍ അരുണ്‍ ഗോപി. സിനിമയില്‍ അവസരം ലഭിക്കാനും അരുണ്‍ ഗോപി ചെയ്യുന്ന അടുത്ത സിനിമ ഹിറ്റാക്കാനും വേണ്ടി നടത്തിയ പബ്ലിസിറ്റി സ്റ്റണ്ട് ആയിരുന്ന ഹനാനന്റെ മീന്‍ വില്‍പ്പനയെന്ന് ചിലര്‍ നവമാധ്യമങ്ങളില്‍ ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വിശദീകരണവുമായി അരുണ്‍ ഗോപി രംഗത്ത് വന്നിരിക്കുന്നത്.

”സമൂഹമാധ്യത്തിലൂടെ ആ കുട്ടിയേക്കുറിച്ചുള്ള പോസ്റ്റ് ഞാന്‍ പങ്കുവച്ചു. മറ്റുള്ളവര്‍ക്കുകൂടി മാതൃകയാകേണ്ട ജീവിതമാണ് ആ കുട്ടിയുടേത് എന്ന ചിന്തയോടെയാണ് ആ കുറിപ്പ് എഴുതിയത്. കുട്ടിക്ക് ഒരു അവസരം നല്‍കിയാല്‍ സഹായകമാകും ചേട്ടാ എന്ന ഒരു കമന്റ് അതിന്റെ താഴെ വരികയും നോക്കാം എന്ന് ഞാന്‍ മറുപടി പറയുകയും ചെയ്തു. വാര്‍ത്ത ശരിയായിരിക്കും എന്ന ബോധ്യത്തിലാണ് കുട്ടിയെ ചിത്രത്തില്‍ അഭിനയിപ്പിക്കാം എന്ന തീരുമാനമെടുത്തത്”, അരുണ്‍ ഗോപി പറഞ്ഞു.

ഹനാനെ സഹായിക്കുകയെന്ന് ലക്ഷ്യത്തോടെയാണ് ഞാന്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞത് അത് ഇത്തരമൊരു ദുഃഖമുണ്ടാക്കുമെന്ന് കരുതിയിരുന്നില്ലെന്നും പ്രണവ് അഭിനയിക്കുന്ന സിനിമയ്ക്ക് ഇത്തരമൊരു പബ്ലിസിറ്റിയുടെ ആവശ്യമുണ്ടോയെന്ന് ചിന്തിക്കാവുന്നതെയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.