മെല്‍ബണില്‍ കംഗാരുക്കളെ എറിഞ്ഞിട്ട് ചവല്‍; ഇന്ത്യക്ക് വിജയലക്ഷ്യം 231 റണ്‍സ്

ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില് ഇന്ത്യയ്ക്ക് 231 റണ്സ് വിജയലക്ഷ്യം. ആറ് വിക്കറ്റ് വീഴ്ത്തിയ സ്പെഷ്യലിസ്റ്റ് സ്പിന്നര് യുസ്വേന്ദ്ര ചവലാണ് ഓസീസ് ബാറ്റിംഗിന്റെ നടുവൊടിച്ചത്. ടോസ് നേടിയ ഇന്ത്യന് ക്യാപ്റ്റന് ഓസീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ച പ്രകടനമായിരുന്നു ബൗളര്മാരുടേത്. ഓപ്പണര്മാരായ അലക്സ് ക്യാരി, ആരോണ് ഫിഞ്ച് എന്നിവര് ഭുവ്നേശ്വര് കുമാറിന് മുന്നില് പെട്ടന്ന് അടിയറവ് പറഞ്ഞതോടെ ഓസീസ് സമ്മര്ദ്ദത്തിലായി.
 

മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 231 റണ്‍സ് വിജയലക്ഷ്യം. ആറ് വിക്കറ്റ് വീഴ്ത്തിയ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ യുസ്വേന്ദ്ര ചവലാണ് ഓസീസ് ബാറ്റിംഗിന്റെ നടുവൊടിച്ചത്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഓസീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ച പ്രകടനമായിരുന്നു ബൗളര്‍മാരുടേത്. ഓപ്പണര്‍മാരായ അലക്‌സ് ക്യാരി, ആരോണ്‍ ഫിഞ്ച് എന്നിവര്‍ ഭുവ്‌നേശ്വര്‍ കുമാറിന് മുന്നില്‍ പെട്ടന്ന് അടിയറവ് പറഞ്ഞതോടെ ഓസീസ് സമ്മര്‍ദ്ദത്തിലായി.

തുടക്കത്തില്‍ത്തന്നെ ഏറ്റ ആഘാതത്തെ മറികടക്കാന്‍ പിന്നീട് കംഗാരുക്കള്‍ക്ക് കഴിഞ്ഞുമില്ല. പിന്നീട് സ്‌കോര്‍ ബോര്‍ഡ് ഇഴഞ്ഞാണ് നീങ്ങിയത്. ടെസ്റ്റ് മാതൃകയില്‍ ബാറ്റ് വീശിയ ഉസ്മാന്‍ ഖ്വാജയും ഷോണ്‍ മാര്‍ഷും ചഹലിന്റെ ആദ്യ ഓവറില്‍ തന്നെ കൂടാരം കയറി. പിന്നീടെത്തിയ പീറ്റര്‍ ഹാന്‍ഡസ്‌കോബിന്റെ(58) പ്രകടനമാണ് ഓസീസിന് 200 കടത്തിയത്. പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പിന്റെ വിക്കറ്റും ചഹലിന് തന്നെയാണ്. ഇതു രണ്ടാം തവണയാണ് ചാഹല്‍ ഏകദിനത്തില്‍ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്നത്. മല്‍ബണില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ മികച്ച പ്രകടനത്തില്‍ അജിത്ത് അഗാര്‍ക്കറിനൊപ്പം ചാഹലും സ്ഥാനം പിടിച്ചു.

അഡ്‌ലെയ്ഡില്‍ കളിച്ച ടീമില്‍ നിന്ന് മൂന്നു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. പാണ്ഡ്യയ്ക്ക് പകരം ടീമിലെത്തിയ വിജയ് ശങ്കറിന്റെ അരങ്ങേറ്റ മത്സരം കൂടിയായിരുന്ന മെല്‍ബണ്‍ ഏകദിനം. വിജയ് ശങ്കറിന് വിക്കറ്റുകളൊന്നും നേടാനായില്ല. ആറ് ഓവറില്‍ വെറും 23 റണ്‍സ് മാത്രമാണ് വിജയ് വിട്ടുകൊടുത്തത്. ആദ്യ രണ്ട് ഏകദിനങ്ങളിലും ഇരു ടീമുകളും ജയിച്ചതിനാല്‍ ഇന്നത്തെ മത്സരമാണ് പരമ്പര വിജയികളെ നിശ്ചയിക്കുക.