അവിചാരിതമായി 23 കോടി രൂപ വിലയുള്ള മത്സ്യം ചൂണ്ടയില്‍ കുടുങ്ങി; പിന്നീട് സംഭവിച്ചത്!

8.5 അടി നീളവും ഏതാണ്ട് 270കിലോ ഭാരവുമുള്ള അപൂര്വ്വ ട്യൂണയെയാണ് ഡേവ് എഡ്വേര്ഡിന്റെ ചൂണ്ടയില് കുടുങ്ങിയത്.
 

ലണ്ടന്‍: 23 കോടി വിലവരുന്ന മത്സ്യം ചൂണ്ടയില്‍ കുടുങ്ങിയാല്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരം മാത്രമാണുള്ളത്. ഏറ്റവും കൂടുതല്‍ വില തരുന്നയാള്‍ക്ക് മീന്‍ വില്‍ക്കും. എന്നാല്‍ അയര്‍ലന്റിലെ ഒരു സംഘം ചെയ്ത പ്രവൃത്തി മറ്റൊന്നായിരുന്നു. മീനിനെ വെള്ളത്തിന് മുകളിലേക്ക് അടുപ്പിച്ച് ഒരു ചിത്രമെടുത്തതിന് ശേഷം ചൂണ്ടയില്‍ നിന്ന് മോചിപ്പിച്ച് തിരികെ വിട്ടു. പൊന്നുവിലയുള്ള മീനിനെ വെറുതെ വിട്ട വെസ്റ്റ് കോര്‍ക്ക് സ്വദേശിയായ ഡേവ് എഡ്വേര്‍ഡിന് കയ്യടിച്ച് സോഷ്യല്‍ മീഡിയയും രംഗത്ത് വന്നു.

8.5 അടി നീളവും ഏതാണ്ട് 270കിലോ ഭാരവുമുള്ള അപൂര്‍വ്വ ട്യൂണയെയാണ് ഡേവ് എഡ്വേര്‍ഡിന്റെ ചൂണ്ടയില്‍ കുടുങ്ങിയത്. അന്താരാഷ്ട്ര വിപണയില്‍ ഏതാണ്ട് 3 ദശലക്ഷം യൂറോയാണ് ഈ ട്യൂണയുടെ മൂല്യം കണക്കാക്കിയിരിക്കുന്നത്. അതായത് ഏതാണ്ട് 23 കോടി ഇന്ത്യന്‍ രൂപ. എന്നാല്‍ മത്സ്യവ്യാപാരമല്ല ഡേവിന്റെ ജോലി. പഠനം നടത്തുന്നതിനായി ഇത്തരത്തില്‍ മത്സ്യങ്ങളെ പിടികൂടുന്നത്. പിടികൂടിയ മത്സ്യങ്ങളെ പിന്നീട് തിരികെ കടലിലേക്ക് വിടുകയും ചെയ്യും.