കെ.എം. മാണിയടെ പാലായിലേക്കുള്ള യാത്രയില്‍ സംഘര്‍ഷം

മന്ത്രി സ്ഥാനം രാജി വെച്ച ശേഷം തിരുവനന്തപുരത്തെ തന്റെ ഔദ്യോഗിക പരിപാടികള് അവസാനിപ്പിച്ച് പാലായിലേക്ക് തിരിച്ച കെ.എം.മാണിക്ക് അടൂരില് നല്കിയ സ്വീകരണ പരിപാടിയില് സംഘര്ഷം. അടൂരില് എത്തിയ മാണിയുടെ വാഹനത്തിനു നേരേ ഡിവൈഎഫ്ഐ പ്രവര്ത്തകര് കരിങ്കൊടി കാട്ടിയതാണ് സംഘര്ഷത്തിനു കാരണം. സ്വീകരണവേദിയിലേക്കും ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തി.
 

അടൂര്‍: മന്ത്രി സ്ഥാനം രാജി വെച്ച ശേഷം തിരുവനന്തപുരത്തെ തന്റെ ഔദ്യോഗിക പരിപാടികള്‍ അവസാനിപ്പിച്ച് പാലായിലേക്ക് തിരിച്ച കെ.എം.മാണിക്ക് അടൂരില്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ സംഘര്‍ഷം. അടൂരില്‍ എത്തിയ മാണിയുടെ വാഹനത്തിനു നേരേ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയതാണ് സംഘര്‍ഷത്തിനു കാരണം. സ്വീകരണവേദിയിലേക്കും ഡിവൈഎഫ്‌ഐ പ്രതിഷേധ പ്രകടനം നടത്തി. ബന്ധുക്കളുടേയും അനുയായികളുടേയും അകമ്പടിയോടെയാണ് മാണിയുടെ യാത്ര. വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

പ്രശാന്തിയില്‍ നിന്നും പ്രശാന്തമായി പുറപ്പെടുന്നു എന്നായിരുന്നു പാലാ യാത്രക്കു മുമ്പ് മാണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. സംസ്ഥാനത്തിന്റെ നന്മയ്ക്കു വേണ്ടിയാണ് അമ്പത് വര്‍ഷത്തെ നിയമസഭാ ജീവിതവും മന്ത്രി പദവിയും ഉപയോഗിച്ചത്. പാവപ്പെട്ടവര്‍ക്ക് എന്തു കൊടുക്കാന്‍ കഴിഞ്ഞു എന്ന് നോക്കുമ്പോള്‍ സംതൃപ്തിയുണ്ട്. സംതൃപ്തിയോടും സമാധാനത്തോടും കൂടിയാണ് പോകുന്നതെന്നും മാണ് പറഞ്ഞു.

വൈകിട്ട് പാലായില്‍ നടക്കുന്ന സ്വീകരണ യോഗത്തില്‍ മന്ത്രി പി.ജെ.ജോസഫ് മാണിയെ സ്വീകരിക്കും. യോഗത്തില്‍ ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിശദീകരണങ്ങള്‍ ഉണ്ടാകുമെന്നാണ് വിവരം. ബാര്‍ കോഴ വിഷയത്തില്‍ രണ്ട് നീതിയെന്ന് ആവര്‍ത്തിക്കുന്ന മാണി ഇന്ന് നടത്താനിരിക്കുന്ന ദീര്‍ഘ പ്രസംഗം യുഡിഎഫിനെതിരേയുള്ള കടന്നക്രമണമാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.