മുഖ്യമന്ത്രി നീചനും നികൃഷ്ടനും; കോടതിയില്‍ നല്‍കിയത് കള്ള റിപ്പോര്‍ട്ടെന്ന് കെ. സുരേന്ദ്രന്‍

കൊച്ചി: ശബരിമലയില് യുവതികള് പ്രവേശിച്ചതുമായി ബന്ധപ്പെട്ട് സര്ക്കാര് കോടതിയില് സമര്പ്പിച്ചത് കള്ള റിപ്പോര്ട്ടെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്. ശബരിമല സുപ്രീംകോടതി റിവ്യൂ പെറ്റീഷന് അട്ടിമറിക്കാനും ശബരിമലയെ തകര്ക്കാനുമുള്ള കള്ള റിപ്പോര്ട്ടാണിത്. കള്ള റിപ്പോര്ട്ട് നല്കി സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ച ഡി. ജി. പി യ്ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നും സുരേന്ദ്രന് ഫെയിസ്ബുക്കില് കുറിച്ചു. പിണറായി വിജയന് നീചനും നികൃഷ്ടനുമായ മുഖ്യമന്ത്രിയാണെന്ന് ഈ നടപടിയിലൂടെ ഒരിക്കല്ക്കൂടി തെളിഞ്ഞിരിക്കുന്നു. ഒരു തരത്തിലും ശബരിമലയെ നിലനില്ക്കാന് അനുവദിക്കില്ലെന്ന സര്ക്കാരിന്റെ നിലപാടാണ് ഇതു തെളിയിക്കുന്നതെന്നും
 

കൊച്ചി: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത് കള്ള റിപ്പോര്‍ട്ടെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. ശബരിമല സുപ്രീംകോടതി റിവ്യൂ പെറ്റീഷന്‍ അട്ടിമറിക്കാനും ശബരിമലയെ തകര്‍ക്കാനുമുള്ള കള്ള റിപ്പോര്‍ട്ടാണിത്. കള്ള റിപ്പോര്‍ട്ട് നല്‍കി സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ച ഡി. ജി. പി യ്‌ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നും സുരേന്ദ്രന്‍ ഫെയിസ്ബുക്കില്‍ കുറിച്ചു.

പിണറായി വിജയന്‍ നീചനും നികൃഷ്ടനുമായ മുഖ്യമന്ത്രിയാണെന്ന് ഈ നടപടിയിലൂടെ ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുന്നു. ഒരു തരത്തിലും ശബരിമലയെ നിലനില്‍ക്കാന്‍ അനുവദിക്കില്ലെന്ന സര്‍ക്കാരിന്റെ നിലപാടാണ് ഇതു തെളിയിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. നേരത്തെ സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ട് വ്യാജമാണെന്ന് ആരോപിച്ച് ശബരിമല കര്‍മ്മ സമിതി നേതാവ് രാഹുല്‍ ഈശ്വറും രംഗത്ത് വന്നിരുന്നു.

ശബരിമല സുപ്രീംകോടതി റിവ്യൂ പെറ്റീഷൻ അട്ടിമറിക്കാനും ശബരിമലയെ തകർക്കാനുമുള്ള കള്ള റിപ്പോർട്ടാണിത്.കള്ള റിപ്പോർട്ട് നൽകി …

Posted by K Surendran on Thursday, January 17, 2019