ശബരിമല ദര്‍ശനം നടത്താന്‍ അനുമതി തേടി സുരേന്ദ്രന്‍ കോടതിയില്‍; സമാധാനം തകരുമെന്ന് സര്‍ക്കാര്‍

മകരവിളക്കിന് ശബരിമല ദര്ശനം നടത്താന് അനുമതി തേടി ബിജെപി നേതാവ് കെ. സുരേന്ദ്രന് ഹൈക്കോടതിയെ സമീപിച്ചു. ദര്ശനത്തിനെത്തിയ 52 വയസുകാരിയെയും ബന്ധുവിനെയും ആക്രമിച്ച കേസില് ഡിസംബര് ഏഴിനാണ് സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥയനുസരിച്ച് പത്തനംതിട്ട ജില്ലയില് കേറാന് അനുമതിയില്ല. ഈ വ്യവസ്ഥയില് ഇളവ് നല്കണമെന്നാവശ്യപ്പെട്ടാണ് സുരേന്ദ്രന് കോടതിയിലെത്തിയത്. എന്നാല് ജാമ്യവ്യവസ്ഥ ഇളവ് ചെയ്യരുതെന്ന് സര്ക്കാര് കോടതിയില് വാദിച്ചു.
 

കൊച്ചി: മകരവിളക്കിന് ശബരിമല ദര്‍ശനം നടത്താന്‍ അനുമതി തേടി ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചു. ദര്‍ശനത്തിനെത്തിയ 52 വയസുകാരിയെയും ബന്ധുവിനെയും ആക്രമിച്ച കേസില്‍ ഡിസംബര്‍ ഏഴിനാണ് സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥയനുസരിച്ച് പത്തനംതിട്ട ജില്ലയില്‍ കേറാന്‍ അനുമതിയില്ല. ഈ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ടാണ് സുരേന്ദ്രന്‍ കോടതിയിലെത്തിയത്. എന്നാല്‍ ജാമ്യവ്യവസ്ഥ ഇളവ് ചെയ്യരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.

ശബരിമലയിലെ സമാധാന അന്തരീക്ഷം നശിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമാണ് പ്രതി നടത്തുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറയിച്ചു. സുരേന്ദ്രന്‍ ദര്‍ശനം നടത്തുന്നത് ശബരിമലയില്‍ നിലവിലുള്ള സമാധാന അന്തരീക്ഷം തകരാന്‍ കാരണമാകുമെന്നും സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചു. അതുകൊണ്ട് ഈ സീസണില്‍ സുരേന്ദ്രനെ ശബരിമലയില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ഈ സീസണില്‍ തന്നെ ശബരിമലയില്‍ പോകേണ്ടതുണ്ടോയെന്ന് സുരേന്ദ്രനോട് കോടതി ചോദിച്ചിരുന്നു. താന്‍ കെട്ടുനിറച്ചിട്ടുണ്ടെന്നും വൃതത്തിലാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. കെട്ടുനിറച്ചിട്ടുണ്ടെങ്കില്‍ എതെങ്കിലും മലയാള മാസം ഒന്നാം തിയതി ദര്‍ശനം നട
ത്തിയാല്‍ പോരെയന്നും കോടതി ചോദിച്ചിട്ടുണ്ട്. ഹര്‍ജി പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.