മാണിക്കെതിരേ കുറ്റപത്രമെന്ന് സൂചന

ബാർ കോഴക്കേസിൽ മന്ത്രി കെ. എം. മാണിക്കെതിരേ കുറ്റപത്രം സമർപ്പിക്കുമെന്ന് സൂചന. കേസന്വേഷണം അന്തിമഘട്ടത്തിലാണെന്നും മാണിക്കെതിരേ നിർണായക തെളിവുകൾ ലഭിച്ചതായും റിപ്പോർട്ടുണ്ട്. വിജിലൻസ് ഈയാഴ്ച കുറ്റപത്രം സമർപ്പിക്കാനാണ് സാധ്യത. മാണി ബാറുടമകളുടെ കൈയിൽ നിന്ന് പണം കൈപ്പറ്റിയതായി വിജലൻസിന് ബോധ്യപ്പെട്ടു. ബിജു രമേശിന്റെ ഡ്രൈവർ അമ്പിളിയുടെ മൊഴിയും ബാറുടമകൾ പണം പിരിച്ചതും നിർണായക തെളിവുകളാണ്. റിപ്പോർട്ട് കോടതിയിലെത്താതിരിക്കാൻ സമ്മർദ്ദങ്ങളുണ്ടാകുമെന്നാണ് നിഗമനം.
 

തിരുവനന്തപുരം: ബാർ കോഴക്കേസിൽ മന്ത്രി കെ. എം. മാണിക്കെതിരേ കുറ്റപത്രം സമർപ്പിക്കുമെന്ന് സൂചന. കേസന്വേഷണം അന്തിമഘട്ടത്തിലാണെന്നും മാണിക്കെതിരേ നിർണായക തെളിവുകൾ ലഭിച്ചതായും റിപ്പോർട്ടുണ്ട്. വിജിലൻസ് ഈയാഴ്ച കുറ്റപത്രം സമർപ്പിക്കാനാണ് സാധ്യത. മാണി ബാറുടമകളുടെ കൈയിൽ നിന്ന് പണം കൈപ്പറ്റിയതായി വിജലൻസിന് ബോധ്യപ്പെട്ടു. ബിജു രമേശിന്റെ ഡ്രൈവർ അമ്പിളിയുടെ മൊഴിയും ബാറുടമകൾ പണം പിരിച്ചതും നിർണായക തെളിവുകളാണ്. റിപ്പോർട്ട് കോടതിയിലെത്താതിരിക്കാൻ സമ്മർദ്ദങ്ങളുണ്ടാകുമെന്നാണ് നിഗമനം.

നുണപരിശോധനാഫലം ചോർന്നത് എങ്ങനെയാണെന്ന് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ അനാവശ്യ ഇടപെടലുകൾ നടത്തിയിട്ടില്ല. വിജിലൻസിന്റെ അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. എന്നാൽ നുണ പരിശോധനാ ഫലം ചോർന്നതിൽ കേരളാ കോൺഗ്രസ്(എം) കടുത്ത അമർഷം അറിയിച്ചു. റിപ്പോർട്ട് വന്നതിനു ശേഷം വിശദമായി പ്രതികരിക്കാമെന്നാണ് കെ.എം. മാണി മാധ്യമങ്ങളോട് പ്രതികരിച്ചത്.

കേസിൽ നുണപരിശോധനയക്ക് തയ്യാറല്ലെന്ന നിലപാടിലാണ് ബാറുടമകൾ ഇപ്പോഴുള്ളത്. ഇക്കാര്യം ഇവർ കോടതിയെ അറിയിക്കും. ബാർ ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് രാജ്കുമാർ ഉണ്ണി, ജനറൽ സെക്രട്ടറി എം.ഡി. ധനേഷ്, കൃഷ്ണകുമാർ പോളക്കുളത്ത്, ജോൺ കല്ലാട്ട്, ശ്രീവൽസൻ എന്നിവരെ നുണപരിശോധന നടത്തണമെന്നാണ് വിജിലൻസ് എസ്.പി ആർ. സുകേശൻ ആവശ്യപ്പെട്ടത്.