നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ നിര്‍ദേശം നല്‍കിയത് കേന്ദ്രമെന്ന് കോടിയേരി; ബി.ജെ.പി സമരം വിശ്വാസികള്‍ക്കെതിരെ

ശബരിമല വിഷയത്തില് ബി.ജെ.പി നീക്കങ്ങളെ കടന്നാക്രമിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ബി.ജെ.പി വിശ്വാസത്തിന്റെ പേരില് ശബരിമലയില് നടത്തുന്ന സമരം വിശ്വാസികള്ക്കെതിരാണെന്ന് കോടിയേരി പറഞ്ഞു. വിഷയത്തില് ബി.ജെ.പി റിവ്യൂ ഹര്ജി നല്കാത്തത് സ്ഥാപിത താല്പ്പര്യങ്ങള് സംരക്ഷിക്കാനാണെന്ന് സി.പി.എം ആരോപിച്ചിരുന്നു. പിന്നാലെയാണ് കോടിയേരിയുടെ വിമര്ശനം.
 

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബി.ജെ.പി നീക്കങ്ങളെ കടന്നാക്രമിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബി.ജെ.പി വിശ്വാസത്തിന്റെ പേരില്‍ ശബരിമലയില്‍ നടത്തുന്ന സമരം വിശ്വാസികള്‍ക്കെതിരാണെന്ന് കോടിയേരി പറഞ്ഞു. വിഷയത്തില്‍ ബി.ജെ.പി റിവ്യൂ ഹര്‍ജി നല്‍കാത്തത് സ്ഥാപിത താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണെന്ന് സി.പി.എം ആരോപിച്ചിരുന്നു. പിന്നാലെയാണ് കോടിയേരിയുടെ വിമര്‍ശനം.

ശബരിമല സമരത്തിലൂടെ സംസ്ഥാനത്ത് അക്രമങ്ങള്‍ നടത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ആവശ്യമുള്ള സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ നിര്‍ദേശിച്ചത് കേന്ദ്ര സര്‍ക്കാരാണ്. അതുകൊണ്ടുതന്നെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെയാണ് ബി.ജെ.പി സമരം നടത്തുന്നത്. സുരേന്ദ്രന്റെയും ശശികലയുടെയും അറസ്റ്റിനെ പേരെടുത്ത് പറയാതെയാണ് കോടിയേരിയുടെ പരാമര്‍ശം.

വിഷയത്തിലെ കോടതി വിധി മാത്രമാണ് പ്രശ്‌നം. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന് പിടി വാശിയില്ല. ജനങ്ങളെ അണിനിരത്തി സമരം നടത്തിയിട്ട് കാര്യമില്ല. വിശ്വാസികളുടെ പിന്തുണയില്ലാത്ത കലാപമാണ് നടക്കുന്നതെന്നും കോടിയേരി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനോട് ഓഡിനന്‍സ് പുറപ്പെടുവിക്കാന്‍ ബി.ജെ.പിക്ക് എന്തുകൊണ്ട് ആവശ്യപ്പെട്ടു കൂടെയെന്നും കോടിയേരി ചോദിച്ചു.