ശബരിമല സന്ദര്‍ശനത്തില്‍ വ്യാജപ്രചരണം; ഉദ്യോഗസ്ഥ പരാതി നല്‍കി

ആരോഗ്യമന്ത്രി കെ.കെ.ശൈലജക്കൊപ്പം ശബരിമലയിലെത്തിയതിന് വ്യാജ പ്രചാരണത്തിനിരയായ ഉദ്യോഗസ്ഥ പരാതിയുമായി രംഗത്ത്. നാഷണല് ഹെല്ത്ത് മിഷന് ചീഫ് എന്ജിനീയറായ സി. ജെ. അനിലയാണ് മുഖ്യമന്ത്രിക്ക് പരാതി നല്കിയത്. 50 വയസ് തികയാത്ത ഉദ്യോഗസ്ഥ മന്ത്രിക്കൊപ്പം സന്നിധാനത്തെത്തിയെന്നാണ് സോഷ്യല് മീഡിയയില് വ്യാജപ്രചാരണം നടന്നത്.
 

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ.ശൈലജക്കൊപ്പം ശബരിമലയിലെത്തിയതിന് വ്യാജ പ്രചാരണത്തിനിരയായ ഉദ്യോഗസ്ഥ പരാതിയുമായി രംഗത്ത്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ചീഫ് എന്‍ജിനീയറായ സി. ജെ. അനിലയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. 50 വയസ് തികയാത്ത ഉദ്യോഗസ്ഥ മന്ത്രിക്കൊപ്പം സന്നിധാനത്തെത്തിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം നടന്നത്.

സന്നിധാനത്ത് നിര്‍മിച്ച പുതിയ ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് മന്ത്രി ശൈലജ എത്തിയപ്പോള്‍ അനില അടക്കമുള്ള ഉദ്യോഗസ്ഥ സംഘം അനുഗമിക്കുകയായിരുന്നു. തനിക്ക് 51 വയസുണ്ട്, അതിന്റെ രേഖകളും കൈവശമുണ്ട്. ഗൂഢ ലക്ഷ്യങ്ങള്‍ വെച്ചുള്ള പ്രചാരണങ്ങള്‍ക്കെതിരെ ഏത് തരത്തിലുള്ള നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അനില പറഞ്ഞു.

സന്നിധാനത്തെ ആശുപത്രിയുടെ നിര്‍മ്മാണച്ചുമതലയും ഇവര്‍ തന്നെയാണ് നിര്‍വഹിച്ചത്. നേരത്തെ മുഖ്യമന്ത്രി പങ്കെടുത്ത അവലോകന യോഗത്തില്‍ പങ്കെടുക്കുന്നതിനും അനില സന്നിധാനത്ത് എത്തിയിരുന്നു.