ബാർ കോഴ: എൽ.ഡി.എഫ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു

മന്ത്രി കെ.എം മാണിക്കെതിരെയുള്ള കൈക്കൂലി ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എൽ.ഡി.എഫ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. മാണിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വനാണ് ഹർജി സമർപ്പിച്ചത്. വിജിലൻസ് അന്വേഷണം പ്രഹസനമാണെന്ന് എൽ.ഡി.എഫ് ഹർജിയിൽ പറഞ്ഞു.
 


കൊച്ചി
: മന്ത്രി കെ.എം മാണിക്കെതിരെയുള്ള കൈക്കൂലി ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എൽ.ഡി.എഫ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. മാണിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വനാണ് ഹർജി സമർപ്പിച്ചത്. വിജിലൻസ് അന്വേഷണം പ്രഹസനമാണെന്ന് എൽ.ഡി.എഫ് ഹർജിയിൽ പറഞ്ഞു.

കേസിൽ വിജിലൻസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. 26 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയ അന്വേഷണ പുരോഗതി റിപ്പോർട്ടാണ് സമർപ്പിച്ചത്. ബാർ അസോസിയേഷൻ ഭാരവാഹികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കി.