ആമസോണ്‍ വഴി ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങള്‍ അയക്കാം

ഓണ്ലൈന് കോമേഴ്സ്യല് സൈറ്റായ ആമസോണ് വഴി ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങള് അയക്കാനുള്ള സൗകര്യം ഏര്പ്പെടുത്തി. ഇതിനായി സൈറ്റിന്റെ ഹോം പേജില് തന്നെ വിവരങ്ങള് ലഭ്യമായിരിക്കും. പ്രവാസികളായ ആളുകള്ക്ക് ക്യാംപുകളിലേക്ക് നേരിട്ട് സഹായങ്ങള് എത്തിക്കാന് കഴിയും. സഹായം എത്തിക്കുന്ന ഏജന്സികളുടെ വിലാസം കൃത്യമായി മനസിലാക്കിയ ശേഷം മാത്രമെ സഹായങ്ങള് അയക്കാവൂ.
 

കൊച്ചി: ഓണ്‍ലൈന്‍ കോമേഴ്‌സ്യല്‍ സൈറ്റായ ആമസോണ്‍ വഴി ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങള്‍ അയക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തി. ഇതിനായി സൈറ്റിന്റെ ഹോം പേജില്‍ തന്നെ വിവരങ്ങള്‍ ലഭ്യമായിരിക്കും. പ്രവാസികളായ ആളുകള്‍ക്ക് ക്യാംപുകളിലേക്ക് നേരിട്ട് സഹായങ്ങള്‍ എത്തിക്കാന്‍ കഴിയും. സഹായം എത്തിക്കുന്ന ഏജന്‍സികളുടെ വിലാസം കൃത്യമായി മനസിലാക്കിയ ശേഷം മാത്രമെ സഹായങ്ങള്‍ അയക്കാവൂ.

ആപ്പ് തുറന്നാല്‍ ‘kerala needs your help’ എന്ന ടാബ് കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ 3 എന്‍ജിഒ കാണാന്‍ കഴിയും. അതില്‍ ഏതെങ്കിലും ഒരു എന്‍ജിഒ സെലക്ട് ചെയ്ത് ആവശ്യമുള്ള സാധനങ്ങള്‍ കാര്‍ട്ടില്‍ ആഡ് ചെയ്യുക. പിന്നീട് പേയ്‌മെന്റ് ചെയ്താല്‍ സാധനങ്ങള്‍ എന്‍ജിഒയുടെ അഡ്രസ്സിലേക്ക് ഡെലിവര്‍ ആയിക്കൊള്ളും. അവര്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങള്‍ എത്തിക്കാനുള്ള സജ്ജീകരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.