മലപ്പുറത്ത് പോലീസുകാരുടെ ഫുട്‌ബോള്‍ കളി ലൈവ് ചെയ്ത പഞ്ചായത്ത് മെംബര്‍ക്ക് പോലീസ് മര്‍ദ്ദനം

മലപ്പുറത്ത് നിരോധനാജ്ഞ ലംഘിച്ച് പോലീസുകാര് ഫുട്ബോള് കളിച്ചത് ഫെയിസ്ബുക്ക് ലൈവ് ചെയ്ത പഞ്ചായത്ത് മെംബര്ക്ക് മര്ദ്ദനമേറ്റു.
 

മലപ്പുറം: മലപ്പുറത്ത് നിരോധനാജ്ഞ ലംഘിച്ച് പോലീസുകാര്‍ ഫുട്‌ബോള്‍ കളിച്ചത് ഫെയിസ്ബുക്ക് ലൈവ് ചെയ്ത പഞ്ചായത്ത് മെംബര്‍ക്ക് മര്‍ദ്ദനമേറ്റു. കോഴിച്ചെന പോലീസ് മൈതാനത്ത് പോലീസുകാര്‍ ഫുട്‌ബോള്‍ കളിച്ചത് തെന്നല ഗ്രാമപഞ്ചായത്ത് അംഗം മുഹമ്മദ് സുഹൈലാണ് ലൈവ് ചെയ്തത്. ലൈവിനിടെ തന്നെ വളഞ്ഞ പോലീസുകാര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് മുഹമ്മദ് സുഹൈല്‍ പറഞ്ഞു. ഇയാളെ കോട്ടയ്ക്കലില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച വൈകുന്നേരം കോഴിച്ചെന ആര്‍ആര്‍ആര്‍എഫ് മൈതാനത്തായിരുന്നു പോലീസുകാര്‍ നിരോധനാജ്ഞ ലംഘിച്ച് ഫുട്‌ബോള്‍ കളിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊണ്ട് വിവരണം നല്‍കുന്നതിനിടെയാണ് പിന്നില്‍ എത്തിയ പോലീസുകാര്‍ ഫോണ്‍ പിടിച്ചു വാങ്ങുകയും മര്‍ദ്ദിക്കുകയും ചെയ്തത്. ലൈവ് വീഡിയോയില്‍ തന്നെ മുഹമ്മദ് മര്‍ദ്ദനമേറ്റ് നിലവിളിക്കുന്നതും കേള്‍ക്കാം.

വീഡിയോ കാണാം

ഒരു മണിക്കൂർ മുൻപ് തെന്നല ഗ്രാമ പഞ്ചായത്ത്‌ മെംബർ Suhail Athanikkal ലൈവ് ഇട്ട വീഡിയോ ആണിത്.. പൊതുജനങ്ങളുടെ മേൽ ആക്ഷൻ…

Posted by Ashkar Lessirey on Saturday, March 28, 2020