യുഎപിഎ ചുമത്തിയത് പോലീസ്; പിബിയില്‍ വിശദീകരണം നല്‍കി മുഖ്യമന്ത്രി

അറസ്റ്റിലായ സിപിഎം പ്രവര്ത്തകരായിരുന്ന വിദ്യാര്ത്ഥികളുടെ മേല് യുഎപിഎ ചുമത്തിയത് പോലീസ് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
 

ന്യൂഡല്‍ഹി: അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകരായിരുന്ന വിദ്യാര്‍ത്ഥികളുടെ മേല്‍ യുഎപിഎ ചുമത്തിയത് പോലീസ് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം പോളിറ്റ് ബ്യൂറോയ്ക്ക് ആണ് മുഖ്യമന്ത്രിയുടെ വിശദീകരണം. വിഷയം സര്‍ക്കാരിന്റെ പരിഗണനയ്ക്ക് വരുമ്പോള്‍ ഉചിതമായ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

യുഎപിഎ കരിനിയമമാണെന്നത് പാര്‍ട്ടി നിലപാടില്‍ മാറ്റമില്ല. എന്നാല്‍ പോലീസിന്റെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവകാശത്തില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും പിണറായി പറഞ്ഞു. വിഷയങ്ങള്‍ പരിശോധിച്ച ശേഷം സര്‍ക്കാരിന് നിയമപരമായി ഇടപെടാന്‍ കഴിയുന്ന ഘട്ടത്തില്‍ ഉചിതമായ നടപടിയെടുക്കുമെന്നും പിണറായി വ്യക്തമാക്കി.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അസാന്നിധ്യത്തിലാണ് മുഖ്യമന്ത്രി പിബി യോഗത്തില്‍ വിശദീകരണം നല്‍കിയത്. ഈ വിശദീകരണത്തില്‍ ചില പിബി അംഗങ്ങള്‍ അതൃപ്തി അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.