വാഹനാപകടത്തില്‍ പരിക്കേറ്റ പ്രവാസി മലയാളി മരിച്ചു
രണ്ടാഴ്ച്ച മുന്‍പ് ഗുദേബിയിലുണ്ടായ വാഹനാപകടത്തിലാണ് ദേവരാജന്‍ പരിക്കേല്‍ക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ദേവരാജന്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
Sep 20, 2019, 16:10 IST
മനാമ: വാഹനാപകടത്തില്‍ പരിക്കേറ്റ പ്രവാസി മലയാളി മരിച്ചു. തൃശൂര്‍ തൃത്തല്ലൂര്‍ സ്വദേശിയായ ദേവരാജനാണ് (53) ഇന്നലെ രാവിലെ ബഹ്റൈനിലെ സല്‍മാനിയ ആശുപത്രിയില്‍ മരിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് എത്തിക്കും. സയാനി എന്ന ട്രേഡിംഗ് കമ്പനിയിലെ ജീവനക്കാരനായിരുന്നു ദേവരാജന്‍. ഇദ്ദേഹത്തിന്റെ മകനും ഇതേ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്.
രണ്ടാഴ്ച്ച മുന്‍പ് ഗുദേബിയിലുണ്ടായ വാഹനാപകടത്തിലാണ് ദേവരാജന്‍ പരിക്കേല്‍ക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ദേവരാജന്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.