വനഭൂമിക്ക് അവകാശമുന്നയിച്ചെത്തിയ വയലാര്‍ ശരത് ചന്ദ്രവര്‍മയെ നാട്ടുകാര്‍ തടഞ്ഞു
വനഭൂമിക്ക് അവകാശവുമായെത്തിയ ഗാനരചയിതാവ് വയലാര്‍ ശരത് ചന്ദ്രവര്‍മയെ നാട്ടുകാര്‍ തടഞ്ഞു. പൊന്തന്പുഴയിലാണ് സംഭവം. കുടുംബാവകാശമായി ലഭിച്ച പട്ടയമുണ്ടെന്ന അവകാശവാദവുമായി എത്തിയ ഇവരെ നാട്ടുകാരും സമരസമിതിയും ചേര്‍ന്ന് തടയുകയായിരുന്നു.
May 15, 2018, 15:32 IST
പത്തനംതിട്ട: വനഭൂമിക്ക് അവകാശവുമായെത്തിയ ഗാനരചയിതാവ് വയലാര്‍ ശരത് ചന്ദ്രവര്‍മയെ നാട്ടുകാര്‍ തടഞ്ഞു. പൊന്തന്പുഴയിലാണ് സംഭവം. കുടുംബാവകാശമായി ലഭിച്ച പട്ടയമുണ്ടെന്ന അവകാശവാദവുമായി എത്തിയ ഇവരെ നാട്ടുകാരും സമരസമിതിയും ചേര്‍ന്ന് തടയുകയായിരുന്നു.
ശരത് ചന്ദ്രവര്‍മ, ഭാര്യാ സഹോദരന് പ്രസാദ് വര്‍മ തുടങ്ങിയവരും ബന്ധുവും സുഹൃത്തും ഉള്‍പ്പെടെ അഞ്ചുപേരായിരുന്നു ഇവിടെയെത്തിയത്. ശരത് ചന്ദ്രവര്‍മ്മയെ കാറില്‍ നിന്നിറങ്ങാന്‍ പോലും അനുവദിച്ചില്ല. ഭാര്യാസഹോദരന്‍ ഉള്‍പ്പെടെ ഒപ്പമുണ്ടായിരുന്നവരെ സമരപ്പന്തലില്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. സ്ഥലത്തെത്തിയ പോലീസ് ശരത് ചന്ദ്രവര്‍മയെ സ്റ്റേഷനിലേക്ക് മാറ്റി.