ജാമ്യം വേണ്ടെന്ന് പുതുവൈപ്പ് സമരക്കാര്‍ കോടതിയില്‍

ജാമ്യം വേണ്ടെന്ന് പുതുവൈപ്പ് സമരത്തില് അറസ്റ്റിലായവര് കോടതിയില്. ഞാറയ്ക്കല് കോടതിയില് ഹാജരാക്കിയപ്പോളാണ് സമരക്കാര് ഇക്കാര്യം അറിയിച്ചത്. തങ്ങളെ റിമാന്ഡ് ചെയ്യണമെന്നും ഇവര് ആവശ്യപ്പെട്ടു. എന്നാല് റിമാന്ഡ് ചെയ്യാനുള്ള കുറ്റമൊന്നും ചെയ്തിട്ട്ില്ലെന്നും പിഴയൊടുക്കിയാല് മതിയെന്നും കോടതി അറിയിച്ചു.
 

കൊച്ചി: ജാമ്യം വേണ്ടെന്ന് പുതുവൈപ്പ് സമരത്തില്‍ അറസ്റ്റിലായവര്‍ കോടതിയില്‍. ഞാറയ്ക്കല്‍ കോടതിയില്‍ ഹാജരാക്കിയപ്പോളാണ് സമരക്കാര്‍ ഇക്കാര്യം അറിയിച്ചത്. തങ്ങളെ റിമാന്‍ഡ് ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ റിമാന്‍ഡ് ചെയ്യാനുള്ള കുറ്റമൊന്നും ചെയ്തിട്ട്ില്ലെന്നും പിഴയൊടുക്കിയാല്‍ മതിയെന്നും കോടതി അറിയിച്ചു.

കോടതിയില്‍ നിന്ന് പുറത്തു പോകാന്‍ വിസമ്മതിച്ച സമരക്കാര്‍ റിമാന്‍ഡ് ആവശ്യത്തില്‍ ഉറച്ചു നിന്നു. ഇതോടെ 5 മിനിറ്റിനകം സമരക്കാര്‍ പുറത്തുപോകണമെന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കി. കോടതി സൂപ്രണ്ട് ഇക്കാര്യം ഉറപ്പു വരുത്തണമെന്നും നിര്‍ദേശിച്ചു. പോലീസിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഇവര്‍ കോടതിയില്‍ ഉന്നയിച്ചു.

കസ്റ്റഡിയില്‍ വെച്ച് മര്‍ദ്ദിച്ചുവെന്നും കസ്റ്റഡിയില്‍ പ്രാഥമികാവശ്യങ്ങള്‍ക്കു പോലും സൗകര്യം നല്‍കിയില്ലെന്നും ഇവര്‍ പറഞ്ഞു. പോലീസിന്റെ ഇടപെടല്‍ മൂലം നാട്ടില്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും വ്യക്തമാക്കിയ ഇവര്‍ കോടതി കര്‍ശന നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്നാണ് പുറത്തിറങ്ങിയത്.