പെരിയ ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നിലെത്തിക്കും; രാഹുല്‍ ഗാന്ധി

കാസര്ഗോഡ് പെരിയ ഇരട്ടക്കൊലപാതകത്തിന് പിന്നില് പ്രവര്ത്തിച്ച ശക്തികളെ നിയമത്തിന് മുന്നിലെത്തിക്കുമെന്ന് കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധി. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള് സന്ദര്ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാഹുല് ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങള്ക്ക് നീതി കിട്ടണം. കൊലപാതകത്തിന് പിന്നില് പ്രവര്ത്തിച്ചവര് ആരാണെങ്കിലും അവരെ നിയമത്തിന് മുന്നിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

കാസര്‍കോട്: കാസര്‍ഗോഡ് പെരിയ ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളെ നിയമത്തിന് മുന്നിലെത്തിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങള്‍ക്ക് നീതി കിട്ടണം. കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരാണെങ്കിലും അവരെ നിയമത്തിന് മുന്നിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇരു വീടുകളിലും 15 മിനിറ്റ് നേരമാണ് രാഹുല്‍ ചെലവഴിച്ചത്. കൃപേഷിന്റെ കുടുംബത്തിനായി കോണ്‍ഗ്രസ് നിര്‍മ്മിക്കുന്ന വീടും രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. സിബിഐ അന്വേഷണം നടത്താന്‍ വേണ്ട നിയമപരമായ കാര്യങ്ങളില്‍ സഹായങ്ങള്‍ നല്‍കാമെന്നും രാഹുല്‍ ഉറപ്പുനല്‍കിയതായി കൃപേഷിന്റെ പിതാവ് പ്രതികരിച്ചു. രാഹുല്‍ ഗാന്ധി കൃപേഷിന്റെ വീട് സന്ദര്‍ശിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നതിനാല്‍ വലിയ ജനക്കൂട്ടം പ്രദേശത്ത് തടിച്ചുകൂടിയിരുന്നു.

ഇന്ന് കോഴിക്കോട് നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നുണ്ട്. കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇന്ന് നടക്കുമെന്നാണ് സൂചന. എന്നാല്‍ ഔദ്യോഗിക ചര്‍ച്ചകളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയം നീളുന്നത് ദേശീയ നേതൃത്വത്തിന്റെ അതൃപ്തിക്ക് കാരണമായിരുന്നു.