ഈ മനുഷ്യനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലേ? പി.സി.ജോര്‍ജിനെതിരെ രവീണ ടാണ്ടന്റെ ട്വീറ്റ്

കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി.ജോര്ജിനെതിരെ ബോളിവുഡ് താരം രവീണ ടാണ്ടന്. ഇരയെ ഭയപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ട്വീറ്റില് രവീണ പറയുന്നു. വിഷയത്തില് വനിതാ കമ്മീഷന് ഇടപെടണമെന്നും ഈ മനുഷ്യനെതിരെ കേസെടുക്കാന് കഴിയില്ലേയെന്നും രവീണ ചോദിച്ചു..
 

കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി.ജോര്‍ജിനെതിരെ ബോളിവുഡ് താരം രവീണ ടാണ്ടന്‍. ഇരയെ ഭയപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ട്വീറ്റില്‍ രവീണ പറയുന്നു. വിഷയത്തില്‍ വനിതാ കമ്മീഷന്‍ ഇടപെടണമെന്നും ഈ മനുഷ്യനെതിരെ കേസെടുക്കാന്‍ കഴിയില്ലേയെന്നും രവീണ ചോദിച്ചു..

കന്യാസ്ത്രീക്കെതിരെ പി.സി.ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ വന്‍ വിവാദമായി മാറിയിരുന്നു. കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ പിന്നീട് റിപ്പബ്ലിക് ടിവി ചര്‍ച്ചയിലും ജോര്‍ജ് ആവര്‍ത്തിച്ചു. അധിക്ഷേപ പരാമര്‍ശങ്ങളില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ ജോര്‍ജിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.