സൗദിയില്‍ കാറോടിക്കുന്ന വനിതകള്‍ക്ക് നേരെ ആക്രമണം തുടര്‍ക്കഥയാവുന്നു

പ്രതിഷേധകര് വാഹനമോടിക്കുന്ന സ്ത്രീകളെ തടയുകയും അവരുടെ കാറുകള്ക്ക് നാശനഷ്ടമുണ്ടാക്കുകയും ചെയ്തു.
 

റിയാദ്: സ്ത്രീകള്‍ക്ക് ഔദ്യോഗികമായി വാഹനമോടിക്കാനുള്ള അനുമതി സൗദി അറേബ്യന്‍ ഭരണകൂടം നല്‍കിയിട്ട് മാസങ്ങളായി. പക്ഷേ നിരത്തില്‍ ഇനിയും സ്വതന്ത്രമായി വാഹനമോടിക്കാന്‍ സ്ത്രീകള്‍ക്ക് കഴിഞ്ഞിട്ടില്ല. ഭരണകൂടത്തിന്റെ തീരുമാനത്തെ എതിര്‍ത്ത് നേരത്തെ തന്നെ ഒരു വിഭാഗം രംഗത്ത് വന്നിരുന്നു. പ്രതിഷേധകര്‍ വാഹനമോടിക്കുന്ന സ്ത്രീകളെ തടയുകയും അവരുടെ കാറുകള്‍ക്ക് നാശനഷ്ടമുണ്ടാക്കുകയും ചെയ്തു.

കാര്‍ ഓടിച്ച വനിതയെ പട്ടാപ്പകല്‍ രണ്ട് യുവാക്കള്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പ്രതികള്‍ക്ക് മാതൃകപരമായ ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്. നേരത്തെ വനിതയുടെ കാര്‍ കത്തിച്ച സംഭവത്തില്‍ രണ്ട് പേര്‍ കുറ്റക്കാരാണെന്ന് സൗദി കോടതി കണ്ടെത്തിയരുന്നു.