ശബരിമലയില്‍ നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി; വിധി നടപ്പാക്കും

ശബരിമലയില് നിയമം കയ്യിലെടുക്കാന് ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സുപ്രീം കോടതി വിധി നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിധിക്കെതിരെ നിയമനിര്മ്മാണത്തിന് ഉദ്ദേശ്യമില്ല. നിയമം കയ്യിലെടുക്കാന് ശ്രമിക്കുന്നവര്ക്കെതിരെ ശക്തമായ ഇടപെടല് ഉണ്ടാകുമെന്നും പിണറായി വിജയന് പറഞ്ഞു.
 

തിരുവനന്തപുരം: ശബരിമലയില്‍ നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീം കോടതി വിധി നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിധിക്കെതിരെ നിയമനിര്‍മ്മാണത്തിന് ഉദ്ദേശ്യമില്ല. നിയമം കയ്യിലെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ ഇടപെടല്‍ ഉണ്ടാകുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

യുവതികളെ തടയുന്ന രീതി ഇന്ന് ഉണ്ടായി എന്നറിഞ്ഞു. വാഹനപരിശോധന നടത്താന്‍ ആര്‍ക്കും അനുമതിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിശ്വാസികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കും. അതിന് തടസം നില്‍ക്കുന്നവരെ പ്രോത്സാഹിപ്പിക്കില്ല. ദേവസ്വം ബോര്‍ഡിന്റെ കാര്യം ദേവസ്വം ബോര്‍ഡാണ് തീരുമാനിക്കുന്നത്.

സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജിക്കില്ല. നിലപാട് കോടതിയില്‍ വ്യക്തമാക്കിയതാണ്. സ്ത്രീയും പുരുഷനും തുല്യരാണെന്നതാണ് സര്‍ക്കാര്‍ നിലപാട്. കോടതി പറയുന്നത് അംഗീകരിക്കലാണ് സര്‍ക്കാരിന്റെ ചുമതലയെന്നും മുഖ്യമന്ത്രി പറഞ്ഞു.