മലപ്പുറത്ത് വാക്‌സിനേഷന്‍ ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് പേര്‍ അറസ്റ്റില്‍

മലപ്പുറത്ത് എംആര് വാക്സിനേഷന് ക്യാമ്പിനു നേരെ ആക്രമണം നടത്തിയ സംഭവത്തില് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. അത്തിപ്പറ്റ കരങ്ങാട്പറമ്പ് ബഷീര്, സഫാന്, അത്തിപ്പറ്റ ചേലക്കാട് ഫൈസല് ബാബു എന്നിവരെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഇവരുള്പ്പെടുന്ന സംഘം നടത്തിയ ആക്രമണത്തില് ആരോഗ്യ പ്രവര്ത്തകയായ ശ്യാമളാബായ്ക്ക് പരിക്കേറ്റിരുന്നു.
 

മലപ്പുറം: മലപ്പുറത്ത് എംആര്‍ വാക്‌സിനേഷന്‍ ക്യാമ്പിനു നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. അത്തിപ്പറ്റ കരങ്ങാട്പറമ്പ് ബഷീര്‍, സഫാന്‍, അത്തിപ്പറ്റ ചേലക്കാട് ഫൈസല്‍ ബാബു എന്നിവരെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഇവരുള്‍പ്പെടുന്ന സംഘം നടത്തിയ ആക്രമണത്തില്‍ ആരോഗ്യ പ്രവര്‍ത്തകയായ ശ്യാമളാബായ്ക്ക് പരിക്കേറ്റിരുന്നു.

വ്യാഴാഴ്ച ഉച്ചയോടെയാണ് ആക്രമണം ഉണ്ടായത്. എടയൂര്‍ ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളില്‍ എംആര്‍ വാക്‌സിനേഷന്‍ ക്യാമ്പ് നടക്കുന്നതിനിടെ സംഘം ആക്രമണം നടത്തുകയായിരുന്നു. മലപ്പുറത്ത് വാക്‌സിനേഷനെതിരായി ശക്തമായ പ്രചാരണങ്ങളാണ് നടന്നു വന്നത്. ഇതുമൂലം സംസ്ഥാനത്ത് വാക്‌സിനേഷന്‍ ഏറ്റവും കുറവ് നടന്നതും ഈ ജില്ലയിലാണ്.

ഇതേത്തുടര്‍ന്ന് മലപ്പുറത്തിന് പ്രത്യേക പരിഗണന നല്‍കി ആരോഗ്യ വകുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയായിരുന്നു. കുത്തിവെപ്പ് തടസപ്പെടുത്താന്‍ അനാവശ്യ ആരോപണങ്ങളും അപവാദങ്ങളും ഉന്നയിച്ചാണ് അക്രമി സംഘം എത്തിയതെന്ന് മെഡിക്കല്‍ ഓഫീസര്‍ അലി അഹമ്മദ് വ്യക്തമാക്കി.

ആക്രമണത്തിനു ശേഷം ഒളിവിലായിരുന്ന പ്രതികളെ രാവിലെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി. ഇനിയും 9 പേരെക്കൂടി പിടികൂടാനുണ്ട്. പ്രതികളെ പിടിക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ മലപ്പുറം ജില്ലയിലെ ആശുപത്രികള്‍ ബഹിഷ്‌കരിക്കുമെന്ന് ആരോഗ്യ വകുപ്പിനു കീഴിലുള്ള ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.