തൃശൂര്‍ കൊറ്റമ്പത്തൂരില്‍ കാട്ടുതീയില്‍ പെട്ട് വനപാലക സംഘത്തിലെ മൂന്ന് പേര്‍ മരിച്ചു

കൊറ്റമ്പത്തൂര് വനത്തില് കാട്ടുതീയില് പെട്ട് വനപാലക സംഘത്തിലെ മൂന്ന് പേര് മരിച്ചു.
 

തൃശൂര്‍: കൊറ്റമ്പത്തൂര്‍ വനത്തില്‍ കാട്ടുതീയില്‍ പെട്ട് വനപാലക സംഘത്തിലെ മൂന്ന് പേര്‍ മരിച്ചു. ദേശമംഗലത്തിന് സമീപമുള്ള വനമേഖലയില്‍ ഇന്നലെ വൈകിട്ടാണ് തീ പടര്‍ന്നത്. തീ അണക്കാന്‍ ശ്രമിച്ച പൂങ്ങോട് ഫോറസ്റ്റ് ഓഫീസിലെ 10 അംഗ സംഘത്തിലെ മൂന്ന് പേര്‍ക്കാണ് അപകടം പറ്റിയത്. ട്രൈബല്‍ വാച്ചര്‍ കെവി ദിവാകരന്‍. താല്‍ക്കാലിക ഫയര്‍ വാച്ചര്‍മാരായ എരുമപ്പെട്ടി സ്വദേശി എംകെ വേലായുധന്‍, കുമരനല്ലൂര്‍ സ്വദേശി വിഎ ശങ്കര്‍ എന്നിവരാണ് മരിച്ചത്.

അക്കേഷ്യ മരങ്ങള്‍ ഏറെയുള്ള പ്രദേശത്ത് ഉറങ്ങിയ ഇലകളിലേക്ക് തീ ആളിപ്പടരുകയായിരുന്നു. ചുറ്റും തീ പടര്‍ന്നതോടെ ഇവര്‍ ഉള്ളില്‍ അകപ്പെടുകയായിരുന്നു. മൂന്ന് പേരുടേയും മൃതദേഹങ്ങള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ്അപകടമുണ്ടായ പ്രദേശത്ത് നിന്ന് വീണ്ടും പുക ഉയരുന്നുവെന്നാണ് വിവരം.

കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ കുരങ്ങിണി മലയില്‍ കാട്ടു തീ പടര്‍ന്ന് വിനോദ സഞ്ചാരികള്‍ അടക്കം 23 പേര്‍ കഴിഞ്ഞ വര്‍ഷം വെന്ത് മരിച്ചിരുന്നു. കാട്ടുതീയില്‍ പെട്ട് കേരളത്തില്‍ ആദ്യമായാണ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്.