മത്സരത്തിനിടയില്‍ സഹതാരങ്ങള്‍ക്ക് നോമ്പ് തുറക്കാന്‍ ഗോളിയുടെ പരിക്ക് തന്ത്രം; വീഡിയോ കാണാം

റമദാന് വ്രതമെടുത്തിരിക്കുന്ന സഹതാരങ്ങള്ക്ക് നോമ്പു തുറക്കാന് പരിക്കഭിനയിച്ച് ടുണീഷ്യന് ഗോള്കീപ്പര്. കഴിഞ്ഞ ദിവസം നടന്ന പോര്ച്ചുഗല് ടുണീഷ്യ മത്സരത്തിനിടെയാണ് സംഭവം. ഇസ്ലാം മതവിശ്വാസികളായ സഹതാരങ്ങള്ക്ക് നോമ്പ് തുറക്കാന് അവസരം സൃഷ്ടിക്കുന്നതിന് മൈതാനത്ത് പരിക്ക് അഭിനയിച്ച് കിടന്ന ഗോള്കീപ്പര് മൗവെസ് ഹസന്റെ പ്രവൃത്തി ഇപ്പോള് സമൂഹ മാധ്യമങ്ങളില് ചര്ച്ചാ വിഷയമാണ്. സംഭവത്തിന്റെ വീഡിയോയും വൈറലായിട്ടുണ്ട്.
 

റമദാന്‍ വ്രതമെടുത്തിരിക്കുന്ന സഹതാരങ്ങള്‍ക്ക് നോമ്പു തുറക്കാന്‍ പരിക്കഭിനയിച്ച് ടുണീഷ്യന്‍ ഗോള്‍കീപ്പര്‍. കഴിഞ്ഞ ദിവസം നടന്ന പോര്‍ച്ചുഗല്‍ ടുണീഷ്യ മത്സരത്തിനിടെയാണ് സംഭവം. ഇസ്ലാം മതവിശ്വാസികളായ സഹതാരങ്ങള്‍ക്ക് നോമ്പ് തുറക്കാന്‍ അവസരം സൃഷ്ടിക്കുന്നതിന് മൈതാനത്ത് പരിക്ക് അഭിനയിച്ച് കിടന്ന ഗോള്‍കീപ്പര്‍ മൗവെസ് ഹസന്റെ പ്രവൃത്തി ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമാണ്. സംഭവത്തിന്റെ വീഡിയോയും വൈറലായിട്ടുണ്ട്.

ഹസനെ മെഡിക്കല്‍ ടീം പരിശോധിക്കുന്ന സമയത്ത് മറ്റു താരങ്ങള്‍ നോമ്പു മുറിക്കുന്നത് ദൃശ്യങ്ങളില്‍ കാണാമായിരുന്നു. നോമ്പുള്ളവര്‍ക്കായി കാരക്കയും വെള്ളവും സജ്ജീകരിച്ച് ബെഞ്ചിലിരിക്കുന്ന താരങ്ങള്‍ സൈഡ് ലൈനില്‍ തയ്യാറായി നിന്ന ശേഷമാണ് ഹസന്‍ പരിക്ക് അഭിനയിച്ചത്. അല്‍ജസീറയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച ടുണീഷ്യ പോര്‍ച്ചുഗലിനെതിരെ സമനില നേടി. ആ സമയത്ത് പരിക്കേറ്റിരുന്നോയെന്ന സഹതാരത്തിന്റെ ചോദ്യത്തിന് ചിരിക്കുന്ന ഇമോജികളോടെ ഉണ്ട് എന്നായിരുന്നു ഹസന്റെ മറുപടി. ലോകകപ്പ് മുന്നോടിയായി ഒരു സന്നാഹ മത്സരം കൂടി ടുണീഷ്യയ്ക്ക് ബാക്കിയുണ്ട്.

 

വീഡിയോ കാണാം.