കപ്പല്‍ശാലയിലെ അപകടം; മരിച്ചത് മലയാളികള്‍

കൊച്ചി കപ്പല്ശാലയിലുണ്ടായ അപകടത്തില് മരിച്ചവര് മലയാളികള്. അഞ്ച് പേരാണ് ഒഎന്ജിസിയുടെ കപ്പലിലുണ്ടായ പൊട്ടിത്തെറിയില് കൊല്ലപ്പെട്ടത്. അടൂര് ഏനാത്ത് ചരുവിള വടക്കതില് ഗെവിന് റജി, വൈപ്പിന് പള്ളിപ്പറമ്പില് റംഷാദ് എം.എം., ഏരൂര് വെസ്റ്റ് ചെമ്പനേഴ്ത്ത് ഹൗസില് ഉണ്ണികൃഷ്ണന്, ഏരൂര് മഠത്തിപ്പറമ്പില് വെളിയില് കണ്ണന് എം.വി, തേവര കുറുപ്പശ്ശേരി പുത്തന്വീട്ടില് ജയന് കെ. ബി എന്നിവരാണ് മരിച്ചത്.
 

കൊച്ചി: കൊച്ചി കപ്പല്‍ശാലയിലുണ്ടായ അപകടത്തില്‍ മരിച്ചവര്‍ മലയാളികള്‍. അഞ്ച് പേരാണ് ഒഎന്‍ജിസിയുടെ കപ്പലിലുണ്ടായ പൊട്ടിത്തെറിയില്‍ കൊല്ലപ്പെട്ടത്. അടൂര്‍ ഏനാത്ത് ചരുവിള വടക്കതില്‍ ഗെവിന്‍ റജി, വൈപ്പിന്‍ പള്ളിപ്പറമ്പില്‍ റംഷാദ് എം.എം., ഏരൂര്‍ വെസ്റ്റ് ചെമ്പനേഴ്ത്ത് ഹൗസില്‍ ഉണ്ണികൃഷ്ണന്‍, ഏരൂര്‍ മഠത്തിപ്പറമ്പില്‍ വെളിയില്‍ കണ്ണന്‍ എം.വി, തേവര കുറുപ്പശ്ശേരി പുത്തന്‍വീട്ടില്‍ ജയന്‍ കെ. ബി എന്നിവരാണ് മരിച്ചത്.

സാഗര്‍ ഭൂഷണ്‍ എന്ന കപ്പലിന്റെ വാട്ടര്‍ ബല്ലാസ്റ്റ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. 11 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. കപ്പലിലെ തീയണച്ചതിനു ശേഷം ആരും കുടുങ്ങിക്കിടപ്പില്ലെന്ന് ഉറപ്പാക്കുകയും രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

വെല്‍ഡിംഗ് ജോലികള്‍ നടക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. തീപ്പിടിത്തിലുണ്ടായ പുക ശ്വസിച്ചാണ് മിക്കയാളുകളും മരിച്ചത്. അപകടത്തില്‍ കപ്പല്‍ ശാലയുടെ വിശദീകരണം വന്നിട്ടില്ല.