ആലുവയിലെ ആശുപത്രിയില്‍ മരിച്ച ഇടുക്കി സ്വദേശിനിക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊച്ചി: ആലുവയിലെ സ്വകാര്യാശുപത്രിയില് മരിച്ച ഇടുക്കി സ്വദേശിനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ ഹൃദയാഘാതം മൂലം മരിച്ച രാജാക്കാട് സ്വദേശി വത്സമ്മ ജോയിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 59 വയസായിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് ഇവര്ക്ക് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ രോഗബാധയുടെ ഉറവിടം വ്യക്തമായിട്ടില്ല. വെള്ളിയാഴ്ച രാത്രിയാണ് ഇവരെ ആശുപത്രിയില് പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച കോലഞ്ചേരി മെഡിക്കല് കോളേജില് ഹൃദയാഘാതം മൂലം പുല്ലുവഴി പൊന്നമ്പിള്ളി സ്വദേശി ബലകൃഷ്ണനും മരണ ശേഷം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിനും രോഗം ബാധിച്ചത് എവിടെനിന്നാണെന്ന് വ്യക്തമായിട്ടില്ല.
 

കൊച്ചി: ആലുവയിലെ സ്വകാര്യാശുപത്രിയില്‍ മരിച്ച ഇടുക്കി സ്വദേശിനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ ഹൃദയാഘാതം മൂലം മരിച്ച രാജാക്കാട് സ്വദേശി വത്സമ്മ ജോയിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 59 വയസായിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ രോഗബാധയുടെ ഉറവിടം വ്യക്തമായിട്ടില്ല.

വെള്ളിയാഴ്ച രാത്രിയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഹൃദയാഘാതം മൂലം പുല്ലുവഴി പൊന്നമ്പിള്ളി സ്വദേശി ബലകൃഷ്ണനും മരണ ശേഷം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിനും രോഗം ബാധിച്ചത് എവിടെനിന്നാണെന്ന് വ്യക്തമായിട്ടില്ല.

എറണാകുളം ജില്ലയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ച 47 പേരില്‍ 30 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നതെന്ന് വ്യക്തമായിരുന്നു. ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധയില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്.