കൊടുവള്ളിയില്‍ നിര്‍ബന്ധിച്ച് മദ്യം നല്‍കി വീട്ടമ്മയെ കൂട്ട ബലാല്‍സംഗം ചെയ്തതായി പരാതി

വീട്ടമ്മയെ നിര്ബന്ധിച്ച് മദ്യം നല്കി ആറംഗ സംഘം പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് കൊടുവള്ളിക്കടുത്ത് കിഴക്കോത്ത് പന്നൂരിലാണ് സംഭവം. പോലീസ് പ്രതികള്ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അയല്വാസികളായ ആറംഗ സംഘം വീട്ടമ്മയ്ക്ക് നിര്ബന്ധിച്ച് മദ്യം നല്കുകയും പിന്നീട് ബലാല്സംഗം ചെയ്യുകയുമായിരുന്നു.
 

കൊടുവള്ളി: വീട്ടമ്മയെ നിര്‍ബന്ധിച്ച് മദ്യം നല്‍കി ആറംഗ സംഘം പീഡിപ്പിച്ചതായി പരാതി. കോഴിക്കോട് കൊടുവള്ളിക്കടുത്ത് കിഴക്കോത്ത് പന്നൂരിലാണ് സംഭവം. പോലീസ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അയല്‍വാസികളായ ആറംഗ സംഘം വീട്ടമ്മയ്ക്ക് നിര്‍ബന്ധിച്ച് മദ്യം നല്‍കുകയും പിന്നീട് ബലാല്‍സംഗം ചെയ്യുകയുമായിരുന്നു.

സംഭവത്തിന് ശേഷം മാനസികമായി തകര്‍ന്ന യുവതി ഏറെ നാളുകള്‍ക്ക് ശേഷമാണ് പീഡന വിവരം പുറത്തുപറയുന്നത്. സംഭവത്തില്‍ പോലീസ് കേസെടുക്കാന്‍ വൈകിപ്പിച്ചുവെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടുമെന്നാണ് സൂചന.

ജനുവരി 30-നാണ് പീഡനം നടക്കുന്നത്. മദ്യം നല്‍കിയ ശേഷം രാത്രി മുഴുവന്‍ പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. പ്രതി ചേര്‍ക്കപ്പെട്ട ആരും ഇപ്പോള്‍ സ്ഥലത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പോലീസ് ഇവര്‍ക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.