ഒഡിഷയില്‍ മഞ്ഞ നിറമുള്ള ആമയെ കണ്ടെത്തി; വീഡിയോ
ബാലസോര്‍: ഒഡിഷയിലെ ബാലസോര്‍ ജില്ലയില്‍ മഞ്ഞ നിറത്തിലുള്ള ആമയെ കണ്ടെത്തി. നാട്ടുകാരാണ് അപൂര്‍വ ആമയെ കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ച ആമയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. തോടും ശരീരവും ആകെ മഞ്ഞ നിറമാണെന്നും ഇത്തരത്തില്‍ ഒന്നിനെ ആദ്യമായാണ് കാണുന്നതെന്നും വൈല്‍ഡ് ലൈഫ് വാര്‍ഡനായ ഭാനൂമിത്ര ആചാര്യ എഎന്‍ഐയോട് പറഞ്ഞു.
സുജന്‍പൂര്‍ ഗ്രാമത്തില്‍ നിന്നാണ് ഈ ആമയെ കണ്ടെത്തിയത്. വന്യജീവികളുടെ അപൂര്‍വ വീഡിയോകള്‍ ഷെയര്‍ ചെയ്യുന്നതിലൂടെ ശ്രദ്ധേയനായ ഐഎഫ്എസ് ഉദ്യോഗസ്ഥന് സുശാന്ത നന്ദ ഈ ആമയുടെ ചിത്രവും വീഡിയോയും ട്വീറ്റ് ചെയ്തിട്ടുണ്ട്. ഒരു പാത്രത്തിലെ വെള്ളത്തില്‍ ആമ നീന്തുന്നതാണ് വീഡിയോ. ശരീത്തിന് നിറം നല്കുന്ന പിഗ്മെന്റുകള്‍ ഇല്ലാത്ത അല്‍ബിനോ ആയിരിക്കും ആമയെന്നാണ് അദ്ദേഹം പറയുന്നത്. ആമയുടെ പിങ്ക് നിറത്തിലുള്ള കണ്ണുകള്‍ ഇതിന്റെ സൂചനയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വീഡിയോ കാണാം