ഭൂമി പതിച്ചു നല്‍കല്‍ ചട്ടഭേദഗതി ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയും ധനമന്ത്രിയും

വിവാദമായ ഭൂ നിയമ ഭേദഗതി ആവശ്യപ്പെട്ടതിന് പിന്നില് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയും ധനമന്ത്രി കെ.എം. മാണിയും. ഇടുക്കിയിലെ പട്ടയ വിതരണവുമായി ബന്ധപ്പെട്ട് ചര്ച്ച ചെയ്യാന് 2012 ല് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില് ചേര്ന്ന യോഗത്തിലാണ് മാണി നിര്ദ്ദേശം മുന്നോട്ട് വെച്ചത്. കയ്യേറ്റക്കാര്ക്ക് 4 ഏക്കര് വരെ പതിച്ച് നല്കണം എന്നും മാണി ആവശ്യപ്പെട്ടു. അതേസമയം, യോഗത്തില് പങ്കെടുത്ത ആരും മാണിയുടെ നിര്ദ്ദേശത്തെ എതിര്ത്തതായി മിനിട്സില് കാണുന്നില്ല.
 

തിരുവനന്തപുരം: വിവാദമായ ഭൂ നിയമ ഭേദഗതി ആവശ്യപ്പെട്ടതിന് പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ധനമന്ത്രി കെ.എം. മാണിയും. ഇടുക്കിയിലെ പട്ടയ വിതരണവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാന്‍ 2012 ല്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് മാണി നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. കയ്യേറ്റക്കാര്‍ക്ക് 4 ഏക്കര്‍ വരെ പതിച്ച് നല്‍കണം എന്നും മാണി ആവശ്യപ്പെട്ടു. അതേസമയം, യോഗത്തില്‍ പങ്കെടുത്ത ആരും മാണിയുടെ നിര്‍ദ്ദേശത്തെ എതിര്‍ത്തതായി മിനിട്‌സില്‍ കാണുന്നില്ല.

ഭേദഗതി വിവാദമായതോടെ റവന്യു വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് ഇടപെട്ട് നിയമഭേദഗതി പിന്‍വലിക്കുകയായിരുന്നു. കൈവശഭൂമി കര്‍ഷകര്‍ക്ക് ലഭിക്കുന്നതിന് വേണ്ടിയാണ് പുതിയ ഉത്തരവ് ഇറക്കിയത്. മൂന്നാര്‍ കേസ് ദുര്‍ബലമാകുമെന്ന വിമര്‍ശനം മാനിക്കുന്നതായും കേസുകളില്‍ ദൗര്‍ബല്യം ഉണ്ടാകാതിരിക്കാനാണ് ഭേദഗതി പിന്‍വലിച്ചതെന്നുമാണ് മന്ത്രി പറഞ്ഞത്. ഉത്തരവ് ഇറക്കിയതില്‍ പാളിച്ച ഉണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
കടപ്പാട് റിപ്പോര്‍ട്ടര്‍ ടിവി