മാണി ബജറ്റ് അവതരിപ്പിച്ചു മടങ്ങി, സഭയ്ക്കകത്ത് സംഘർഷം തുടരുന്നു

ചരിത്രത്തിലാദ്യമായി സഭാനടപടികൾ പാലിക്കാതെ കേരള നിയമനിയമസഭയിൽ ബജറ്റ് അവതരിപ്പിച്ചു. പ്രതിപക്ഷം തീർത്ത പ്രതിരോധത്തിന്റെ പശ്ചാത്തലത്തിൽ കെ.എം.മാണി ബജറ്റ് അവതരിപ്പിച്ചു. ഭരണപക്ഷ എം.എൽഎമാരുടെയും വാച്ച് ആന്റ് വാർഡിന്റെ വലയത്തിൽ നിന്നാണ് മാണി ബജറ്റ് വായിച്ചത്. തള്ളിക്കയറാൻ ശ്രമിച്ച പ്രതിപക്ഷത്തെ വാച്ച് ആന്റ് വാർഡുമാരും ഭരണപക്ഷ എം.എൽ.എമാരും ചേർന്ന് തടഞ്ഞു. സഭ സംഘർഷവാസ്ഥയിൽ തുടരുകയാണ്. തോമസ് ഐസക്കിനേയും വി.ശിവൻകുട്ടിയേയും ബിജിമോളേയും ആന്റ് വാർഡുമാർ തള്ളിമയിട്ടെന്ന് ആരോപണമുണ്ടായി.
 


തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി സഭാനടപടികൾ പാലിക്കാതെ കേരള നിയമനിയമസഭയിൽ ബജറ്റ് അവതരിപ്പിച്ചു. പ്രതിപക്ഷം തീർത്ത പ്രതിരോധത്തിന്റെ പശ്ചാത്തലത്തിൽ കെ.എം.മാണി ബജറ്റ് അവതരിപ്പിച്ചു. ഭരണപക്ഷ എം.എൽഎമാരുടെയും വാച്ച് ആന്റ് വാർഡിന്റെ വലയത്തിൽ നിന്നാണ് മാണി ബജറ്റ് വായിച്ചത്. തള്ളിക്കയറാൻ ശ്രമിച്ച പ്രതിപക്ഷത്തെ വാച്ച് ആന്റ് വാർഡുമാരും ഭരണപക്ഷ എം.എൽ.എമാരും ചേർന്ന് തടഞ്ഞു. സഭ സംഘർഷവാസ്ഥയിൽ തുടരുകയാണ്. തോമസ് ഐസക്കിനേയും വി.ശിവൻകുട്ടിയേയും ബിജിമോളേയും ആന്റ് വാർഡുമാർ തള്ളിയിട്ടെന്ന് ആരോപണമുണ്ടായി.

നേരത്തെ സ്പീക്കറുടെ ഡയസ്സ് ഉപരോധിച്ച ശേഷം ഇരിപ്പടവും മേശയും പ്രതിപക്ഷം തകർത്തിരുന്നു. ഇവരെ വാച്ച് ആന്റ് വാർഡുമാരെത്തി വലിച്ചിഴച്ചാണ് കൊണ്ടുപോയത്. അൽപസമയത്തിന് ശേഷം മാണി മാധ്യമങ്ങളെ കാണുമെന്നറിയിച്ചിട്ടുണ്ട്. മാണി മീഡിയ റൂമിൽ ബജറ്റ് വായിക്കും.